Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» കൊല്ലൂര്

മൂകാംബികാ ദര്‍ശനത്തിന് കൊല്ലൂരിലേയ്ക്ക്

21

വിദ്യാദേവതയെ ആരാധിയ്ക്കുന്നവരുടെയെല്ലാം ഇഷ്ടസ്ഥലമാണ് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം, കുടജാദ്രിയുടെ വിശുദ്ധിയുമായി ഒഴുകിയെത്തുന്ന സൗപര്‍ണിക നദിയുടെ കരയില്‍ വാഴുന്ന മൂകാംബിക ദേവിയെ നേരില്‍ തൊഴാന്‍ കഴിയുകയെന്നത് ജന്മസൗഭാഗ്യമായിട്ടാണ് ഭക്തര്‍ കരുതുന്നത്. കുട്ടികളെ എഴുത്തിനിരുത്താനും കലാരംഗങ്ങളില്‍ മികവു കാണിയ്ക്കുന്നവര്‍ അരങ്ങേറ്റം നടത്താനുമെല്ലാം എത്തുന്നത് ഈ ദേവീ സന്നിധിയിലാണ്. വല്ലാത്തൊരു ചൈതന്യമുണ്ട് കര്‍ണാടകത്തിലെ ദക്ഷിണ കന്നഡ ജില്ലയില്‍ സ്ഥിതിചെയ്യുന്ന കൊല്ലൂര്‍ എന്ന ഈ ക്ഷേത്രനഗരത്തിന്.

ഒരിക്കല്‍ വന്നുപോയാല്‍ വീണ്ടും വീണ്ടും വന്നുകൊണ്ടേയിരിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു മായാജാലമുണ്ട് ഈ സ്ഥലത്തിന്, ഭക്തര്‍ അത് ദേവീയുടെ ശക്തിയായും അല്ലാത്തവര്‍ അത് കൊല്ലൂരിന്റെ പ്രകൃതിയുടെ പ്രത്യേകതയായും കാണുന്നു. സരസ്വതീ ഭക്തര്‍ക്കൊപ്പം പ്രകൃതിസ്‌നേഹികളായ സഞ്ചാരികളും എത്തുന്നുവെന്നതാണ് കൊല്ലൂരിന്റെ പ്രത്യേകത. പരശുരാമനാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയതെന്നും അതല്ല ആദിശങ്കരനാണ് പ്രതിഷ്ഠ നടത്തിയതെന്നും കഥകളുണ്ട്. എന്തായാലും ശങ്കരാചാര്യരുടെ കഥയ്ക്കാണ് കൂടുതല്‍ പ്രചാരമുള്ളത്.

ക്ഷേത്രം ചരിത്രത്തിലൂടെ

രാജ്യത്ത് ശക്തി ആരാധന നടക്കുന്ന പ്രമുഖ ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ടതാണ് മൂകാംബിക ക്ഷേത്രം. മൂകാസുരനെന്ന അസുരനെ ദേവി ഇവിടെവച്ചാണ് വധിച്ചതെന്നും അതിനാലാണ് മൂകാംബികയെന്ന പേരുവന്നതെന്നുമാണ് കഥകള്‍. ക്ഷേത്രത്തിലെ ശ്രീകോവിലില്‍ ജ്യോതിര്‍ലിംഗമാണ് പ്രതിഷ്ഠ. സ്വര്‍ണരേഖയെന്ന് പറയുന്ന സ്വര്‍ണ വര്‍ണത്തിലുള്ള ഒരു രേഖ ജ്യോതിര്‍ലിംഗത്തിലുണ്ട്. ഈ രേഖ ലിംഗത്തെ രണ്ടായി പകുക്കുകയാണ്. ഈ രണ്ടു ഭാഗങ്ങളില്‍ ചെറിയ ഭാഗം ത്രിമൂര്‍ത്തി ശക്തിയുള്ളതും വലിയ ഭാഗം സൃഷ്ടിയുടെ അടിസ്ഥാനായ സരസ്വതി, പാര്‍വ്വതി, ലക്ഷ്മീ എന്നീ ദേവതാ സങ്കല്‍പ്പങ്ങളുമാണ്.

ഈ ജ്യോതിര്‍ലിംഗത്തിന് പിന്നിലായിട്ടാണ് ദേവി മൂകാംബികയുടെ ലോഹവിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത്. ഇത് ആദിശങ്കരനാണ് പ്രതിഷ്ഠിച്ചതെന്നാണ് വിശ്വാസം. കുടജാദ്രിയില്‍ തപസുചെയ്ത ശങ്കരന് മുന്നില്‍ ദേവി പ്രത്യക്ഷപ്പെട്ടപ്പോള്‍ തന്നെ പിന്തുടര്‍ന്ന് കേരളത്തിലേയ്ക്ക വരാന്‍ ശങ്കരന്‍ ദേവിയെ ക്ഷണിച്ചു. കേരളത്തില്‍ എത്തിച്ച് അവിടെ ദേവിയെ കുടിയിരുത്തുകയായിരുന്നു ശങ്കരന്റെ ഉദ്ദേശം. ശങ്കരന്റെ ഇംഗിതം അംഗീകരിച്ച ദേവി ഒരു നിബന്ധന വച്ചു. താന്‍ പിന്നാലെ നടക്കുമെന്നും എന്നാല്‍ പിന്നില്‍ത്തന്നെയുണ്ടോയെന്നറിയാന്‍ ശങ്കരന്‍ തിരിഞ്ഞുനോക്കരുതെന്നുമായിരുന്നു നിബന്ധന, അഥവാ നോക്കിയാല്‍ ആ സ്ഥലത്ത് താന്‍ ഇരിപ്പുറപ്പിയ്ക്കുമെന്നും ദേവി പറഞ്ഞു.

ഈ വ്യവസ്ഥ അംഗീകരിച്ച് ശങ്കരന്‍ മുമ്പിലായി നടന്നു. പിന്നില്‍ നടക്കുന്ന ദേവിയുടെ പാദസരത്തിന്റെ കിലുക്കമാണ് ദേവിയൊപ്പമുണ്ടെന്ന് ശങ്കരന് ഉറപ്പ് നല്‍കിക്കൊണ്ടിരുന്നത്. കുറച്ചുകഴിഞ്ഞപ്പോള്‍ പാദസരക്കിലുക്കം കേള്‍ക്കാതായി ദേവി പിന്നിലുണ്ടോയെന്നറിയാന്‍ തിടുക്കമായ ശങ്കരന്‍ നിബന്ധന ലംഘിച്ച് തിരിഞ്ഞുനോക്കി. ഇതോടെ ദേവി നേരത്തേ പറഞ്ഞതുപ്രകാരം ആ സ്ഥലത്ത് കുടിയിരിയ്ക്കുകയായിരുന്നുവത്രേ. ഈ സ്ഥലമാണ് കൊല്ലൂരിലെ മൂകാംബികാ സന്നിധിയെന്നാണ് വിശ്വാസം. പിന്നീട് ശങ്കരന്‍ ആത്മലിംഗത്തിന് പിന്നിലായി ദേവിയെ പ്രതിഷ്ഠിയ്ക്കുകയായിരുന്നു. ചതുര്‍ബാഹുവായ ദേവീരൂപമാണ് ഇവിടുത്തേത്.

മറ്റ് കാഴ്ചകള്‍

അപൂര്‍വ്വമായ പ്രകൃതിഭംഗിയാല്‍ ഇത്രയും സുന്ദരമായ ഒരു ക്ഷേത്രം ഇന്ത്യയില്‍ മറ്റൊന്നുണ്ടോയെന്നുതന്നെ സംശയമാണ്. പല പ്രശസ്ത ക്ഷേത്രങ്ങളിലും ലഭിയ്ക്കാത്ത വല്ലാത്തൊരു ഏകാന്തതയും ശാന്തതയും കൊല്ലൂരില്‍ അനുഭവിയ്ക്കാന്‍ കഴിയും. നൂറ്റിയെട്ട് ശക്തിപീഠങ്ങളില്‍ വിശേഷസ്ഥാനമാണ് കൊല്ലൂര്‍ മൂകാംബികയ്ക്ക് നല്‍കുന്നത്. സിദ്ധി ക്ഷേത്രമായതിനാല്‍ ദേവിയുടെ മുന്നില്‍ നിന്നും പ്രാര്‍ത്ഥിയ്ക്കുന്ന കാര്യങ്ങള്‍ നടക്കുമെന്നാണ് വിശ്വാസം. ഇവിടെ എഴുത്തിനിരുത്തുന്ന കുട്ടികള്‍ വിദ്യാഭ്യാസ രംഗത്ത് ഉന്നതങ്ങളിലെത്തുമെന്നും, ആദ്യത്തെ കലോപാസന ഇവിടെ നടത്തുന്ന കലാകാരന്മാര്‍ നൈപുണ്യം കൈവരിയ്ക്കുമെന്നുമെല്ലാം വിശ്വസിക്കപ്പെടുന്നു.

അരിഷ്ണ ഗുണ്ടി വെള്ളച്ചാട്ടം, സര്‍വ്വജ്ഞപീഠമുള്ള കുടജാദ്രി, മൂകാംബിക വന്യജീവി സങ്കേതം തുടങ്ങി ഒട്ടേറെ ആകര്‍ഷണ ഘടകങ്ങളുണ്ട് കൊല്ലൂരില്‍. മൂകാംബിക ദര്‍ശനത്തിനൊപ്പം ഇതെല്ലാം കാണുകയും ചെയ്യാം.

കൊല്ലൂര് പ്രശസ്തമാക്കുന്നത്

കൊല്ലൂര് കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം കൊല്ലൂര്

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം കൊല്ലൂര്

 • റോഡ് മാര്‍ഗം
  കര്‍ണാടകത്തിലെ ഏതാണ്ട് എല്ലാ നഗരങ്ങളില്‍ നിന്നും കൊല്ലൂരിലേയ്ക്ക് സര്‍ക്കാര്‍ ബസ് സര്‍വ്വീസുണ്ട്. സ്വകാര്യ ട്രാവല്‍ ഏജന്‍സികളും മറ്റും പാക്കേജ് ടൂറുകളും മറ്റും നടത്തുന്നുണ്ട്. ആഡംബര ബസുകളും മറ്റും ലഭ്യമാണ്. ഉഡുപ്പിയില്‍ നിന്നും ഇവിടേയ്ക്ക് 90 കിലോമീറ്റര്‍ മാത്രമേ ദൂരമുള്ളു. ഉഡുപ്പിയിലെത്തിയാല്‍ അവിടെനിന്നും കൊല്ലൂരിലേയ്ക്ക് ബസ്സുണ്ട്.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  കൊല്ലൂരില്‍ റെയില്‍വേ സ്‌റ്റേഷനില്ല. കുന്ദാപുരയാണ് അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍. ഇവിടെനിന്നും കൊല്ലൂരിലേയ്ക്ക് 40 കിലോമീറ്റര്‍ ദൂരമുണ്ട്. രാജ്യത്തിന്റെ മറ്റുഭാഗങ്ങളില്‍ നിന്നും കുന്ദാപുരയിലേയ്ക്ക് തീവണ്ടിമാര്‍ഗമെത്താന്‍ വിഷമമില്ല. തീവണ്ടി ഇറങ്ങിയാല്‍ ബസിലോ ടാക്‌സികളിലോ കൊല്ലൂരിലെത്താം.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  മംഗലാപുരം വിമാനത്താവളമാണ് കൊല്ലൂരിന് അടുത്തുള്ളത്. വിമാനത്താവളത്തില്‍ നിന്നും ഇവിടേയ്ക്ക് 128 കിലോമീറ്റര്‍ ദൂരമുണ്ട്. പ്രമുഖ വിദേശരാജ്യങ്ങളില്‍ നിന്നും മറ്റ് ഇന്ത്യന്‍ നഗരങ്ങിളില്‍ നിന്നും ഇങ്ങോട്ട് വിമാനസര്‍വ്വീസുകളുണ്ട്.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
02 Feb,Thu
Return On
03 Feb,Fri
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
02 Feb,Thu
Check Out
03 Feb,Fri
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
02 Feb,Thu
Return On
03 Feb,Fri