നാഥ വിഭാഗത്തിലെ ശൈവനേതാവായിരുന്ന മത്സേന്ത്രനാഥിന്റെ ഓര്‍മക്കായാണ് പീര്‍ മത്സേന്ത്രനാഥ് സ്ഥാപിച്ചത്. അദ്ദേഹത്തിന്റ ഹിന്ദുക്കളും മുസ്ലീങ്ങളുമടങ്ങിയ ശിഷ്യര്‍ അദ്ദേഹത്തെ വിളിച്ചിരുന്നത് പീര്‍ എന്നാണ്. ഷിപ്രാ നദീതീരത്താണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ഭര്‍ത്തഹരി ഗുഹകള്‍ക്കും ഗദകലികാ ക്ഷേത്രത്തിനും സമീപത്തായാണ് ആശ്രമം. നഗരത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രമാണ് ഇവിടേക്കുള്ള ദൂരം.
ബിസി ഏഴ് എട്ട് നൂറ്റാണ്ടോളം പഴക്കമുള്ള പ്രാചീനവസ്തുക്കള്‍ ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്. മറ്റൊരിടത്തും കാണാനാവാത്ത സവിശേഷമായ രൂപകല്പ നയാണ് ഈ സ്ഥലത്തിനുള്ളത്. ലളിതമായ വെളുത്ത നിറത്തിലുള്ള കെട്ടിടത്തിന്റെ സ്റ്റൈല്‍ രസകരമാണ്. വളരെ സൂക്ഷിച്ചു നോക്കിയാലേ ഇതിന്റെ നിര്‍മാണത്തിന്റെ സവിശേഷതകള്‍ മനസ്സിലാക്കാന് സാധിക്കൂ. നിരവധി ഭക്തരാണ് ഇവിടെ സന്ദര്‍ശനത്തിനെത്താറുള്ളത്.



Click it and Unblock the Notifications