Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഉഖരുല്‍ » കാലാവസ്ഥ

ഉഖരുല്‍ കാലാവസ്ഥ

താപനില വളരെ കടുത്തതല്ലാത്ത വേനല്‍കാലമാണ് ഈ സ്ഥലം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. ചുറ്റുപാടുമുള്ള പച്ചപ്പുകള്‍ക്ക് കൂടുതല്‍ ചാരുത കൈവരുന്ന വസന്തകാലം കൂടുതല്‍ നയനാഭിരാമമാണ്. വേനലില്‍ അന്തരീക്ഷം പൊതുവെ വരണ്ട് കിടക്കുമെന്നതിനാല്‍ കാഴ്ചകള്‍ കാണാന്‍ ഇറങ്ങിത്തിരിക്കുന്നവര്‍ക്ക് കൂടുതല്‍ സൌകര്യപ്രദമാവും.

വേനല്‍ക്കാലം

മാര്‍ച്ചില്‍ തുടങ്ങുന്ന ഉഖരുലിലെ വേനല്‍കാലം പ്രസന്നമാണ്. മെയ് വരെ അത് നീണ്ടുനില്‍ക്കും. ഇക്കാലത്ത് ഇവിടെ രേഖപ്പെടുത്തിയിട്ടുള്ള കൂടിയ താപനില 33 ഡിഗ്രി സെല്‍ഷ്യസില്‍ കവിയാറില്ല. 20 ഡിഗ്രി സെത്ഷ്യസില്‍ കുറയാറുമില്ല. സുഖദായകമായ കാലാവസ്ഥയായതിനാല്‍ ധാരാളം സന്ദര്‍ശകര്‍ ഈ സ്ഥലം സന്ദര്‍ശിക്കാന്‍ വേനല്‍കാലം തിരഞ്ഞെടുക്കാറുണ്ട്.

മഴക്കാലം

സംസ്ഥാനത്തിന്റെ മറ്റുഭാഗങ്ങളില്‍ എന്നപോലെ ശക്തമായ മഴയാണ് മണ്‍സൂണില്‍ ഉഖരുലില്‍ വര്‍ഷിക്കാറുള്ളത്. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ നിരന്തരമായ മഴ നിമിത്തം ഈ പട്ടണം ഈറനണിഞ്ഞിരിക്കും. ചില അവസരങ്ങളില്‍ ഒക്ടോബര്‍ വരെ മണ്‍സൂണ്‍ നീളാറുണ്ട്. ഇടതടവില്ലാത്ത മഴ പട്ടണം ചുറ്റി സഞ്ചരിക്കുന്നതില്‍ സന്ദര്‍ശകര്‍ക്ക് വിഘ്നമുണ്ടാക്കും എന്നതിനാല്‍ മണ്‍സൂണ്‍ കാലത്ത് ഉഖരുല്‍ സന്ദര്‍ശിക്കാന്‍ സഞ്ചാരികള്‍ മിനക്കെടാറില്ല.

ശീതകാലം

താപനില കുത്തനെ കുറയുന്ന വിന്ററില്‍ മരവിപ്പിക്കുന്ന തണുപ്പാണ് ഉഖരുലില്‍ അനുഭവപ്പെടുക. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ഇവിടത്തെ ശൈത്യകാലം. താപമാപിനിയിലെ മെര്‍ക്കുറി സൂചിക 3 ഡിഗ്രി സെല്‍ഷ്യസ് വരെ താണിരിക്കും. തണുപ്പിനെ പ്രതിരോധിക്കാന്‍ ആവശ്യമായ തയ്യാറെടുപ്പുകളോടെ വേണം ഇക്കാലത്ത് ഉഖരുല്‍ സന്ദര്‍ശിക്കേണ്ടത്.