Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഉന » കാലാവസ്ഥ

ഉന കാലാവസ്ഥ

കാലാവസ്ഥ സുഖദായകവും അനുകൂലവുമായിരിക്കുമെന്നതിനാല്‍ വേനല്‍ കാലമാണ് ഉന സന്ദര്‍ശിക്കാന്‍ ഉചിതമായ സമയം.

വേനല്‍ക്കാലം

ഉന മേഖലയിലെ വേനല്‍ മാര്‍ച്ചില്‍ തുടങ്ങി മെയ് വരെ നീളും. ഈ സമയത്ത് ഇവിടെ രേഖപ്പെടുത്തിയിട്ടുള്ള കൂടിയ ചൂടും കുറഞ്ഞ ചൂടും യഥാക്രമം 44 ഡിഗ്രി സെന്‍റിഗ്രേഡും 14 ഡിഗ്രി സെന്‍റിഗ്രേഡുമാണ്.

മഴക്കാലം

ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളാണ് ഉനയിലെ മഴക്കാലം. പ്രവചനാതീതമാണെങ്കിലും മിതമായ വര്‍ഷപാതമാണ് ഇവിടെ അനുഭവപ്പെടാറ്.

ശീതകാലം

 ഒക്ടോബര്‍ മാസത്തോടെ ഉനയിലെ ശൈത്യകാലത്തിന് ആരംഭമായി. ഫെബ്രുവരി വരെ അത് നീണ്ടുനില്‍ക്കും. ഈ കാലയളവില്‍ ഇവിടെ രേഖപ്പെടുത്തിയിട്ടുള്ള കൂടിയ ചൂടും കുറഞ്ഞ ചൂടും യഥാക്രമം 28 ഡിഗ്രി സെന്‍റിഗ്രേഡും -3 ഡിഗ്രി സെന്‍റിഗ്രേഡുമാണ്. കഠിനമായ തണുപ്പും അസുഖകരമായ അന്തരീക്ഷവുമാണ് ഈ സമയത്ത് ഇവിടെ അനുഭവപ്പെടുക.