Search
 • Follow NativePlanet
Share

ഉന - ദൈവങ്ങളുടെ നാട്, ശരിക്കും

17

ഹിമാചല്‍ പ്രദേശിലെ പ്രമുഖ ജില്ലയായ ഉന, സ്വാന്‍ നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന മനോഹരമായ ടൂറിസ്റ്റ്കേന്ദ്രമാണ്. ജില്ലാ തലസ്ഥാനമായ ഉന പട്ടണം അനവധി സമ്മോഹന കാഴ്ചകളാണ് സന്ദര്‍ശകര്‍ക്ക് സമ്മാനിക്കുന്നത്. ശബ്ദോല്‍പത്തി പ്രകാരം  ഉന്നതി  അഥവാ പുരോഗതി എന്ന ഹിന്ദി പദത്തില്‍ നിന്നാണ് ഈ പേര് ഉരുത്തിരിഞ്ഞത്. അഞ്ചാമത്തെ സിഖ് ആചാര്യനാ യ ശ്രീ ഗുരു അര്‍ജുന്‍ ദേവാണ് ഈ പേരിന്‍റെ ദാതാവ് എന്ന് തദ്ദേശവാസികള്‍ അനുസ്മരി ക്കുന്നു. പഞ്ചാബിലെ ഹൊഷിയാര്‍പുര്‍ ജില്ലയിലായിരുന്ന ഈ ഭൂപ്രദേശം 1972 ലാണ് സ്വതന്ത്ര ജില്ലയായി ഹിമാചല്‍ പ്രദേശിന്‍റെ ഭാഗമായത്.

പുകള്‍പെറ്റ നിരവധി ആരാധനാലയങ്ങള്‍ കൊണ്ട് ധന്യമാണ് ഈ പ്രദേശം. ദേരാ ബാബാ ബര്‍ബാഗ് സിങിന്‍റെ ഗുരുദ്വാര, ബഗാന ലതിയാന്‍ പിപലു, ചിന്ത്പുര്‍ണ്ണി ക്ഷേത്രം, എന്നീ ആത്മീയ മണ്ഡലങ്ങള്‍ അവയില്‍ ചിലത് മാത്രമാണ്. ഉന പട്ടണത്തില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ ഒരു കുന്നിന്‍റെ നിറുകയില്‍ യൂക്കാലിപ്ടസ് മരങ്ങളുടെ സുഗന്ധ ശീതളിമയിലാണ് ഗുരുദ്വാര ശയിക്കുന്നത്.

ഏറെ ഭക്ത്യാദരവോടെയാണ് സിഖ്മതസ്ഥര്‍ ദേരാ ബാബയുടെ ഈ ഗുരുദ്വാര ദര്‍ശിക്കുന്നത്. സോലാ സിങി ധര്‍ കുന്നുകളുടെ ഉച്ചിയിലാണ് ബഗാന ലതിയാന്‍ പിപലു സ്ഥിതിചെയ്യുന്നത്. ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് ഗോവിന്ദ് സാഗര്‍ കായലിനെ കണ്‍കുളിര്‍ക്കെ കാണാം. കുന്നിന്‍റെ താഴ്വാരത്തിലാണ് അഴകാര്‍ന്ന ഈ തടാകം.

ഉന പട്ടണത്തിന്‍റെ മുഖമുദ്രകളായ ദേവാലയങ്ങളിലൊന്നാണ് ചിന്ത്പുര്‍ണ്ണി ക്ഷേത്രം. ചിന്ത് പുര്‍ണ്ണി ദേവി തന്നെയാണ് ഇവിടത്തെ മൂര്‍ത്തി. ഇതിനുപുറമെയും  ക്ഷേത്രങ്ങളും കോട്ടകളും ഗുരുദ്വാരകളും ഉന പട്ടണത്തില്‍ സന്ദര്‍ശകരെ കാത്ത് നിലകൊള്ളുന്നുണ്ട്. സോല സിങി ധര്‍, ബാര്‍വയിന്‍, കുറ്റ്ലെഹര്‍ കോട്ടകള്‍, ശീതള ദേവി ക്ഷേത്രം, ബാബാ രുദ്രാനന്ദ് ആശ്രമം, അംബ് എന്നീ സഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശകന്‍റെ മനസ്സില്‍ കോറിയിടുന്ന ചിത്രങ്ങള്‍ ചിരകാലം മായാതെ നിലനില്‍ക്കും.

സഞ്ചാര മാധ്യമത്തിന്‍റെ എല്ലാ സാധ്യതകളും ഉന പട്ടണം സന്ദര്‍ശിക്കുന്നവര്‍ക്ക് ആശ്രയിക്കാം. റോഡ്, റെയില്‍, വ്യോമ മാര്‍ഗ്ഗങ്ങളെല്ലാം തന്നെ സഞ്ചാരികള്‍ക്ക് അവലംബിക്കാവുന്നതാണ്. ഉന പട്ടണം അനുഭവ വേദ്യമാക്കാന്‍ ഇറങ്ങിത്തിരിക്കുന്നവര്‍ വേനല്‍കാലം തിരഞ്ഞെടുക്കുന്നതാണ് നല്ലത്. മാര്‍ച്ചില്‍ ആരംഭിച്ച് മേയ് മാസത്തില്‍ ഒടുങ്ങുന്ന ഇവിടത്തെ വേനല്‍ നിങ്ങള്‍ക്ക് അനുകൂലവും സുഖപ്രദവുമായിരിക്കും.

ഉന പ്രശസ്തമാക്കുന്നത്

ഉന കാലാവസ്ഥ

ഉന
25oC / 77oF
 • Sunny
 • Wind: ENE 16 km/h

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഉന

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം ഉന

 • റോഡ് മാര്‍ഗം
  ഉന പട്ടണത്തിലേക്ക് യാത്ര തിരിക്കുന്ന സഞ്ചാരികള്‍ക്ക് ബസ്സുകള്‍ മുഖേന അനായാസം ഇവിടെ എത്താം. പ്രമുഖ നഗരങ്ങളായ ഡല്‍ഹി, പാനിപത്, അംബാല, ചണ്ഡീഗര്‍, റോപര്‍ എന്നിവിടങ്ങളില്‍ നിന്ന് സുഖകരമായ ആഢംബര ബസ്സുകള്‍ ഉനയിലേക്ക് പോകുന്നു ണ്ട്. കൂടാതെ അടുത്ത നഗരങ്ങളായ ഹൊഷിയാര്‍പുര്‍, ജലന്തര്‍, അമൃതസര്‍ എന്നിവിടങ്ങളില്‍ നിന്നും ഉനയിലേക്ക് ബസ്സുകള്‍ ലഭിക്കും.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  ചെറിയൊരു റെയില്‍വേ സ്റ്റേഷന്‍ ഉനയിലുണ്ട്. ഡല്‍ഹി, ചണ്ഡീഗര്‍, ഹൊഷിയാര്‍പുര്‍ എന്നീ പ്രമുഖ ഇന്ത്യന്‍ നഗരങ്ങളിലേക്ക് ഇവിടെനിന്ന് ട്രെയിനുകള്‍ സര്‍ വ്വീസ് നടത്തുന്നുണ്ട്.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  ഉന പട്ടണത്തില്‍ നിന്ന് 78 കിലോമീറ്റര്‍ അകലെയുള്ള ജലന്തര്‍ ഡൊമസ്റ്റിക് എയര്‍പോര്‍ട്ടാണ് സമീപസ്ഥമായ വിമാനത്താവളം. അമൃതസറിലെ ശ്രീ ഗുരു രാംദാസ് ജി വിമാനത്താവളമാണ് അന്താരാഷ്ട്ര എയര്‍ബേസ്. മസ്കറ്റ്, ലണ്ടന്‍, ടെഹ്റാന്‍, താഷ്ക്കെന്‍റ്, ഷാര്‍ജ എന്നീ അന്താരാഷ്ട്ര നിലയങ്ങളുമായി ഈ എയര്‍പോര്‍ട്ടിന് ഫ്ലൈറ്റ് സര്‍വ്വീസുകളുണ്ട്. വിമാനത്താവളത്തില്‍ നിന്ന് ടാക്സികള്‍ വഴി സഞ്ചാരികള്‍ക്ക് ഉനയിലെത്താം.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
28 Feb,Fri
Return On
29 Feb,Sat
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
28 Feb,Fri
Check Out
29 Feb,Sat
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
28 Feb,Fri
Return On
29 Feb,Sat
 • Today
  Una
  25 OC
  77 OF
  UV Index: 7
  Sunny
 • Tomorrow
  Una
  20 OC
  69 OF
  UV Index: 7
  Partly cloudy
 • Day After
  Una
  22 OC
  71 OF
  UV Index: 8
  Partly cloudy