Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഉത്തരകാശി » ആകര്‍ഷണങ്ങള് » കുതെതി ദേവിക്ഷേത്രം

കുതെതി ദേവിക്ഷേത്രം, ഉത്തരകാശി

19

ഉത്തരകാശിയിലെ ഒരു പുണ്യപുരാണക്ഷേത്രമാണ് കുതെതിദേവിക്ഷേത്രം. ഈ ക്ഷേത്രത്തിന്‍റെ നിര്‍മ്മിതിയുമായി ബന്ധപ്പെട്ട ഒരു പുരാണകഥ ഉത്തരകാശിയിലെങ്ങും ഏറെ പ്രസിദ്ധമാണ്. ഒരിക്കല്‍ കോട്ട വംശത്തിലെ ഒരു രാജാവ് ഗംഗോത്രിയിലേക്ക് ഒരു തീര്‍ത്ഥാടനം നടത്തുകയുണ്ടായി.യാത്രയ്ക്കിടെ  കൈയില്‍ കരുതിയ പണസഞ്ചി നഷ്ടപ്പെട്ടു.ആവശ്യങ്ങള്‍ക്ക് പണം തികയാതെ വന്ന രാജാവ് ഉത്തരകാശിയിലെത്തി വിശ്വനാഥക്ഷേത്രത്തില്‍ തൊഴുതു പ്രര്‍ത്ഥിച്ചു.പണസഞ്ചി തിരികെ കിട്ടിയാല്‍ ഉത്തരകാശിയില്‍ നിന്നും നല്ലൊരു വരനെ കണ്ടെത്തി തന്‍റെ മകളെ വിവാഹം ചെയ്തുകൊടുക്കാമെന്നും രാജാവ് പ്രര്‍ത്ഥനയ്ക്കിടെ നേര്‍ന്നു.

ഒടുവില്‍ ക്ഷേത്രത്തിലെ ഒരു പുരോഹിതന്‍ വഴി രാജാവിന് പണസഞ്ചി തിരിച്ചുകിട്ടുകയും പുരോഹിതന്‍ കണ്ടുപിടിച്ച വരന് രാജാവ് തന്‍റെ മകളെ വിവാഹം ചെയ്തുകൊടുക്കുകയും ചെയ്തു.എന്നാല്‍ വിവാഹശേഷം ഉത്തരകാശിയിലെത്തിയ രാജകുമാരിക്ക് തന്‍റെ കുടുംബദേവതയായ  കുതതീദേവിയുടെ വേര്‍പാട് സഹിക്കാനായില്ല.  ഇതില്‍ മനം നൊന്ത് പ്രാര്‍ത്ഥിച്ച രാജകുമാരിയുടെയും ഭര്‍ത്താവിന്‍റെയും സ്വപ്നത്തില്‍ ദേവി പ്രത്യക്ഷപ്പെടുകയും ഉത്തരകാശിയില്‍ ഒരു കല്ലിന്‍റെ രൂപത്തില്‍ താനുണ്ടെന്ന് അറിയിക്കുകയും ചെയ്തു.കുമാരിയും ഭര്‍ത്താവും പിന്നീട് ആ പ്രദേശത്ത് സുഗന്ധപൂരിതമായ മൂന്നുകല്ലുകള്‍ കണ്ടെത്തുകയും അവിടെ ദേവിയ്ക്കായ് ഒരു ക്ഷേത്രം പണിയുകയും ചെയ്തുവെന്നാണ് കഥ.

One Way
Return
From (Departure City)
To (Destination City)
Depart On
06 Sep,Sun
Return On
07 Sep,Mon
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
06 Sep,Sun
Check Out
07 Sep,Mon
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
06 Sep,Sun
Return On
07 Sep,Mon