മൂണ്‍പാറയെന്നാണ് വാഗമണിലെ ആത്മഹത്യാമുനമ്പിന്റെ പേര്. വി ആകൃതിയിലുള്ള വലിയൊരു കൊക്കയാണിത്. വാഗമണിലെ മനോഹരമായ സ്ഥലങ്ങളില്‍ ഒന്നാണിത്. ഇവിടെ നിന്നാല്‍ വാഗമണിലെ സമതലങ്ങളുടെ ഭംഗി ആസ്വദിയ്ക്കാം. ഇവിടെ ട്രക്കിങ്ങിന് പറ്റിയ സ്ഥലമാണ് പക്ഷേ അപകടസാധ്യത കൂടുതലുള്ള സ്ഥലംകൂടിയണ്. ആത്മഹത്യാ മുനമ്പിലേയ്ക്കുള്ള വഴിയിലൂടെയുള്ള യാത്രയും ആസ്വാദ്യകരമാണ്. മുകളിലെത്തിക്കഴിഞ്ഞാല്‍ പൈന്‍കാടുകളെ തഴുകിയെത്തുന്ന തണുത്തകാറ്റിന്റെ സംഗീതം മാത്രമേ കേള്‍ക്കാന്‍ കഴിയൂ.



Click it and Unblock the Notifications