1585ലാണ് ഈ സ്നാനഘട്ടം നിര്‍മിച്ചത്. ആംബര്‍ (നിലവിലെ അജ്മീര്‍) മഹാരാജാവായിരുന്ന സവായ് രാജാ മാന്‍ സിംഗ് നിര്‍മിച്ച ഈ സ്നാനഘട്ടം നേരത്തേ സോമേശ്വര്‍ ഘാട്ട് എന്നാണ് അറിയപ്പെട്ടിരുന്നത്. ദല്‍ഹിയിലും ജയ്പൂരിലും നിര്‍മിച്ച ജന്തര്‍ മന്ദിറിന്‍െറ മാതൃകയില്‍ 1730ല്‍ നിര്‍മിച്ച ഒബ്സര്‍വേറ്ററി ഇവിടത്തെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളില്‍ ഒന്നാണ്.
നാല് ഇന്നും നല്ല രീതിയില്‍ പ്രവര്‍ത്തനക്ഷമമായ നാല് വാന നിരീക്ഷണ ഉപകരണങ്ങളാണ് ഇവിടെയുള്ളത്. 1850ലൂം 1912ലും ജയ്പൂരിലെ രാജ്പുത്ത് രാജാക്കന്മാരുടെ നേതൃത്വത്തില്‍ ഇവിടം പുനര്‍നിര്‍മിച്ചിരുന്നു.
സ്തൂല ദാന്താ വിനായക, രാമേശ്വര, സോമേശ്വര തുടങ്ങി പ്രമുഖ ക്ഷേത്രങ്ങള്‍ ഈ സ്നാനഘട്ടത്തിന് അനുബന്ധമായി ഉണ്ട്. ഗുജറാത്തിലെ പ്രശസ്തമായ സോമനാഥ ക്ഷേത്രത്തിലേതിന് സമാനമായ സോമേശ്വര ലിംഗമാണ് കാശി സോമേശ്വര ക്ഷേത്രത്തില്‍ ഉള്ളത്. രാജ്യത്ത് നിലവിലുള്ള ഒമ്പത് ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്നായാണ് ഇവിടം കരുതുന്നത്.