ബനാറസ് ഹിന്ദു സര്‍വകലാശാല സ്ഥാപകനായ പണ്ഡിറ്റ് മദന്‍മോഹന്‍ മാളവ്യയുടെ ആശയമാണ് ഈ ശിവ ക്ഷേത്രം യാഥാര്‍ഥ്യമാക്കിയത്. 252 അടി ഉയരമുള്ള ശ്രീകോവിലിന് 1931ല്‍ തറക്കല്ലിട്ടെങ്കിലും മുപ്പത് വര്‍ഷങ്ങള്‍ കൊണ്ടാണ് പൂര്‍ത്തിയായത്. മുഗള്‍ രാജാവ് ഔറംഗസേബിനാല്‍ തകര്‍ക്കപ്പെട്ട കാശി വിശ്വനാഥ ക്ഷേത്രത്തിന്‍െറ അതേ മാതൃകയായ ഈ ക്ഷേത്രം പൂര്‍ണമായും വെള്ള മാര്‍ബിളിലാണ് നിര്‍മിച്ചിരിക്കുന്നത്.
വ്യത്യസ്ത ദേവന്‍മാര്‍ക്കും ദേവിമാര്‍ക്കുമായി സമര്‍പ്പിച്ചിരിക്കുന്ന ഏഴു ക്ഷേത്രങ്ങളാണ് ഇവിടെയുള്ളത്. ശിവക്ഷേത്രമാണ് താഴത്തെ നിലയിലുള്ളത്. ലക്ഷ്മി നാരായണ്‍, ദുര്‍ഗാ ക്ഷേത്രങ്ങള്‍ ആദ്യ നിലയിലാണ്. പൂര്‍ണമായും വെള്ള മാര്‍ബിളില്‍ തീര്‍ത്ത ക്ഷേത്ര ഗോപുരമാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. ഗര്‍ഭ ഗൃഹത്തിലാണ് ശിവലിംഗം സ്ഥിതി ചെയ്യുന്നത്. അതിന് ചുറ്റുമുള്ള മതിലുകളില്‍ ഗീതാ വചനങ്ങളും പുരാണ സംഭവങ്ങളും ചിത്രീകരണങ്ങളും മനോഹരമായി കൊത്തിവെച്ചിട്ടുണ്ട്. എല്ലാ മതത്തില്‍പ്പെട്ട ആളുകള്‍ക്കും പ്രവേശനമുള്ള ഈ ക്ഷേത്രം നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയില്‍ ഉള്ളതാണ്.



Click it and Unblock the Notifications