ഗംഗ,സരസ്വതി, ധൂപാപാ, യമുന,കിര്‍ന നദികളുടെ സംഗമ സ്ഥനത്താണ് ഈ സ്നാന ഘട്ടം സ്ഥിതി ചെയ്യുന്നത്. ഇതില്‍ ഗംഗ മാത്രമാണ് പ്രത്യക്ഷത്തില്‍ കാണുക. മറ്റു നദികള്‍ ഭൂമിക്കടിയിലേക്ക് അപ്രത്യക്ഷമായി എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ വാരണാസിയിലെ പുണ്യമേറിയ സ്നാനഘട്ടങ്ങളില്‍ ഒന്നായാണ് ഇവിടം കരുതുന്നത്.
സന്യാസിയും രാമായണ കാവ്യത്തിന്‍െറ രചയിതാവുമായ തുളസീദാസ് തന്‍െറ വിനയ് പത്രികാഹരേ എന്ന സാഹിത്യ സൃഷ്ടി ഇവിടെ വെച്ചാണ് രചിച്ചത്. എന്നാണ് ചരിത്രം. പ്രമുഖ വേദപണ്ഡിതനായ രാമാനന്ദ് തന്‍െറ ശിഷ്യര്‍ക്ക് പാഠങ്ങള്‍ പകര്‍ന്ന് നല്കിയിരുന്നതും പഞ്ച ഗംഗയുടെ തീരത്താണെന്ന് ഐതിഹ്യമുണ്ട്.
മറാത്ത രാജവംശത്തിലെ പ്രമുഖ ഉദ്യോഗസ്ഥനായിരുന്ന ബെനി മധൂര്‍ റാവു സിന്ധ്യ നിര്‍മിച്ച വിഷ്ണുക്ഷേത്രം തകര്‍ത്ത് മുഗള്‍ രാജാവായിരുന്ന ഒൗറംഗസേബ് നിര്‍മിച്ച അലംഗീര്‍ മസ്ജിദും പഞ്ച ഗംഗാ ഘാട്ടിന് സമീപമാണ്.