പേര് സൂചിപ്പിക്കും പോലെ രജപുത്ര വംശത്തിലെ ഉദയ്പൂര്‍ മഹാരാജാവ് 1670ല്‍ നിര്‍മിച്ചതാണ് ഈ സ്നാന ഘട്ടം. ദശാശ്വമേധ് ഘാട്ടിന് തെക്ക് ഭാഗത്ത് ദര്‍ഭംഗാ ഘാട്ടിനും ചൗസെയ്റ്റി ഘാട്ടിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ഇവിടത്തെ പ്രധാന ആകര്‍ഷണം രജപുത്ര ശൈലിയുടെ മകുടോദാഹരണമായ കൊട്ടാരമാണ്.
കാലപഴക്കം മൂലം ഏറെ കേടുപാടുകള്‍ പറ്റിയ കൊട്ടാരം ഉദയ്പൂര്‍ രാജാവായിരുന്ന റാണാ ജഗത് സിംഗിന്‍െറ കാലത്താണ് പുനര്‍നിര്‍മിച്ചത്. കൊട്ടാരത്തിന്‍െറ താഴ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഘാട്ടിന്‍െറ ആകര്‍ഷണം പ്രൗഡ ഗംഭീരമായ ശ്രീകോവിലാണ്.
2008-2009 ല്‍ വാരണാസി പുനര്‍നിര്‍മാണ പദ്ധതിയില്‍ പെടുത്തി സ്നാനഘട്ടവും പരിസരവും സംസ്ഥാന ടൂറിസം ഡിപ്പാര്‍ട്ട്മെന്‍റ് പുനര്‍നിര്‍മിച്ചിരുന്നു. കുട്ടികളും മുതിര്‍ന്നവരും വേനല്‍കാലത്ത് ഇവിടെ നീന്തല്‍ പഠിക്കാറുണ്ട്. കൊട്ടാരത്തില്‍ രാത്രി കാലങ്ങളില്‍ പ്രേത ശല്യമുള്ളതായും കഥകള്‍ ഉണ്ട്.



Click it and Unblock the Notifications