Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» വിന്ധ്യാചല്‍

വിന്ധ്യാചല്‍ - വിന്ധ്യന്‍റെ ഹൃദയം

10

പുണ്യനദിയായ ഗംഗയുടെ തീരത്ത് സ്ഥിതിചെയ്യുന്ന വിന്ധ്യാചല്‍ ഇന്ത്യയില്‍ പലയിടത്തായി ചിതറിക്കിടക്കുന്ന ദുര്‍ഗ്ഗാദേവിയുടെ അന്‍പത്തൊന്ന് ശക്തിപീഠങ്ങളില്‍ ഒന്നാണ്. ദേവി തന്റെ ഇരിപ്പിടമായ് തിരഞ്ഞെടുത്തു എന്ന അഭിമാനത്തിലാണ് ഈ തീര്‍ത്ഥാടകഭൂമി. മാര്‍ക്കണ്ഡേയ പുരാണമനുസരിച്ച് ദുഷ്ടശക്തിയായ മഹിഷാസുരനെ നിഗ്രഹിച്ച ശേഷം ഈ സ്ഥലം തന്റെ ഭൌമവസതിയായി ദേവി സ്വീകരിക്കുകയായിരുന്നു.

പ്രതാപകാലത്ത് ഒരുപാട് ക്ഷേത്രങ്ങളും സ്മാരകചിഹ്നങ്ങളും ഇവിടെ പ്രൌഢിയോടെ തലയുയര്‍ത്തി നിന്നിരുന്നു. മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസീബിന്റെ അസഹിഷ്ണുതയുടെ ഫലമായി അവയൊക്കെയും നാമാവശേഷമായി. തലമുറയുടെ സുകൃതമെന്നോണം അവയില്‍ ചിലത് ഇന്നും ബാക്കി നില്ക്കുന്നുണ്ട്.

ക്ഷേത്രങ്ങളെയും പ്രകൃതിയെയും കുറിച്ച്

ഹരിതവനങ്ങളാല്‍ അനുഗ്രഹീതമാണ് വിന്ധ്യാചല്‍. ചേതോഹരമായ പ്രകൃതിയുടെ പശ്ചാതലത്തില്‍ ഗാംഭീര്യം ഒട്ടും ചോരാതെ തലയെടുപ്പോടെ നില്ക്കുന്ന ക്ഷേത്രങ്ങള്‍ ഈ പ്രദേശത്തിന്റെ മുഖമുദ്രയാണ്. വിക്ടോറിയ രാജ്ഞിയുടെ ഭരണകാലത്ത് പണിതുയര്‍ത്തിയ മഹത്തായ സൌധങ്ങളും മണിമാളികകളും കൊണ്ട് കീര്‍ത്തിനേടിയ മിര്‍സാപുര്‍ ജില്ലയിലാണ് ഈ ക്ഷേത്രനഗരം. ജീവിതത്തിന്റെ പരക്കംപാച്ചിലുകളില്‍ നിന്ന് അല്പമൊന്ന് വിട്ടുനില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായ ശരണാലയമാണ് ഈ പ്രദേശം.

സഞ്ചാരകേന്ദ്രങ്ങള്‍; വിന്ധ്യാചലിനകത്തും ചുറ്റുവട്ടത്തും

പുണ്യപുരാണങ്ങളുടെ രംഗഭൂമിയായ വിന്ധ്യാചലിന്റെ മഹിമയ്ക്ക് മാറ്റ് കൂട്ടുന്നത് ഇവിടത്തെ ക്ഷേത്രങ്ങള്‍ തന്നെയാണ്. ചെറുതും വലുതുമായ ഒരുപാട് അമ്പലങ്ങളും ആശ്രമങ്ങളും ഇവിടെയുണ്ട്. രാമായണത്തിലെ സീതാദേവിയുമായി പുരാണത്തിന്റെ ഇഴകോര്‍ക്കുന്ന സീതാകുണ്ഡ് എന്ന പൊയ്ക, കാളിദേവിയെ കുടിയിരുത്തിയ വനാന്തരത്തിലെ പഴയൊരു കോവില്‍, ശ്രീരാമന്‍ പ്രതിഷ്ഠിച്ച ശിവലിംഗം എന്ന പെരുമ പേറുന്ന രാമേശ്വര്‍ മഹാദേവക്ഷേത്രം, യശോദയുടെ പുത്രിയായ അഷ്ടഭുജദേവിയുടെ ക്ഷേത്രം എന്നിങ്ങനെ മഹത്തായ ക്ഷേത്രങ്ങളാല്‍ അനുഗ്രഹീതമാണ് ഈ പ്രദേശം. ശ്രീകൃഷ്ണന്റെ വളര്‍ത്തമ്മയാണ് യശോദാദേവി. വിന്ധ്യാചലിന്റെ കാവല്‍ദേവതയായ വിന്ധ്യാവാസിനി ക്ഷേത്രമാണ് ഇവയില്‍ ഏറെ ശ്രദ്ധേയമായത്. പുരാണങ്ങളും കാല്പനികതകളും കെട്ടുപിണഞ്ഞ് കിടക്കുന്ന ഒരുപാട് വിശുദ്ധ സന്നിധികള്‍ ഇവിടെയുണ്ട്. വിന്ധ്യാചലിന്റെ പാലകദേവിയായ വിന്ധ്യാവാസിനിയുടെ ജന്മദിനത്തെ അനുസ്മരിച്ച് ഗംഭീരമായ ഒരുത്സവവും ആണ്ട്തോറും ഇവിടെ നടത്താറുണ്ട്.

വിന്ധ്യാചലിലെത്താന്‍

സുനിശ്ചിതവും സുഗമവുമായ റോഡുകള്‍ ഉള്ളതിനാല്‍ ഇവിടേക്കുള്ള യാത്ര തികച്ചും അനായാസമാണ്. അധികം ദൂരെയല്ലാതെ സ്ഥിതിചെയ്യുന്ന വാരാണസി പട്ടണത്തില്‍ നിന്ന് ട്രെയിനുകള്‍ വഴിയും വിമാനമാര്‍ഗ്ഗവും വിന്ധ്യാചലിലെത്താം.

വിന്ധ്യാചല്‍ പ്രശസ്തമാക്കുന്നത്

വിന്ധ്യാചല്‍ കാലാവസ്ഥ

വിന്ധ്യാചല്‍
36oC / 97oF
 • Sunny
 • Wind: WSW 18 km/h

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം വിന്ധ്യാചല്‍

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം വിന്ധ്യാചല്‍

 • റോഡ് മാര്‍ഗം
  There is no route available in വിന്ധ്യാചല്‍
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  വാരാണസി കണ്ടോണ്മെന്റ് സ്റ്റേഷനില്‍ നിന്ന് വിന്ധ്യാചലിലേക്ക് ബസ്സുകള്‍ ലഭ്യമാണ്. ഈ സ്റ്റേഷനില്‍ നിന്ന് ടാക്സികള്‍ , ഓട്ടോറിക്ഷകള്‍ എന്നീ വാഹനങ്ങളും ഉദ്ദിഷ്ടലക്ഷ്യത്തിലെത്താന്‍ സഹായകമാണ്.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  ഇവിടെനിന്ന് 74 കിലോമീറ്റര്‍ അകലെയുള്ള വാരാണസിയാണ് സമീപസ്ഥമായ വിമാനത്താവളം. അവിടെ നിന്ന് ടാക്സികള്‍ , സ്വകാര്യ ബസ്സുകള്‍ , ട്രാന്‍ സ്പോര്‍ട്ട് ബസ്സുകള്‍ എന്നിവയിലേതെങ്കിലും വിന്ധ്യാചലിലെത്താന്‍ സഹായകമാകും.
  ദിശകള്‍ തിരയാം

വിന്ധ്യാചല്‍ ട്രാവല്‍ ഗൈഡ്

One Way
Return
From (Departure City)
To (Destination City)
Depart On
22 May,Wed
Return On
23 May,Thu
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
22 May,Wed
Check Out
23 May,Thu
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
22 May,Wed
Return On
23 May,Thu
 • Today
  Vindhyachal
  36 OC
  97 OF
  UV Index: 9
  Sunny
 • Tomorrow
  Vindhyachal
  33 OC
  91 OF
  UV Index: 9
  Sunny
 • Day After
  Vindhyachal
  35 OC
  94 OF
  UV Index: 10
  Sunny