ശ്രീകൃഷ്ണഭഗവാന്റെ വളര്‍ ത്തമ്മയായ യശോദയുടെ മകളാണ് അഷ്ടഭുജദേവി. മഥുരയിലെ അസുരരാജാവായ കംസന്റെ കരാളഗ്രസ്തത്തില്‍ നിന്ന് രക്ഷപ്പെട്ട് അവര്‍ വന്നെത്തിയത് വിന്ധ്യാചല്‍ പര്‍ വ്വതത്തിലെ ഒരു കുന്നിന്റെ മുകളിലാണ്. ഇതിനെ അനുസ്മരിച്ച് പണിത ക്ഷേത്രമാണ് മഹത്തായ അഷ്ടഭുജദേവി ക്ഷേത്രം. ദേവി തന്നെയാണ് ഇവിടത്തെ പ്രതിഷ്ഠയും.
ഘനഗാംഭീര്യത്തോടെ നിലകൊള്ളുന്ന പര്‍ വ്വതനിരയും അതിനോട് ചേര്‍ ന്ന് കിടക്കുന്ന ഹരിതവനങ്ങളും അരുവികളും ചേര്‍ ന്ന് ചേതോഹരമായ ചുറ്റുപാടിലാണ് ഇത് നിലകൊള്ളുന്നത്. ഈയൊരു കാരണത്താല്‍ വിശ്വാസികളും അത്രതന്നെ പ്രകൃതിഉപാസകരും ഇവിടെ ധാരാളമായ് വന്നെത്താറുണ്ട്. വിന്ധ്യാവാസിനി ക്ഷേത്രത്തില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ മാത്രം അകലെയാണിത്.
പണ്ട്കാലത്ത് ചില രാജാക്കന്മാര്‍ ഇവിടെ വന്ന് രഹസ്യപൂജകളും യജ്ഞങ്ങളും ആഭിചാരകര്‍ മ്മങ്ങളും ഇവിടെയുള്ള തന്ത്രികളുടെ സഹായത്തോടെ ചെയ്യാറുണ്ടായിരുന്നു. അഭീഷ്ടകാര്യസിദ്ധിക്കും ശത്രുവിനെതിരെ വിജയം നേടാനുമായിരുന്നു അങ്ങനെ ചെയ്തിരുന്നത്.



Click it and Unblock the Notifications