വിന്ധ്യാചലിന്റെ കാവല്‍ ദേവതയായ വിന്ധ്യാവാസിനിയുടെ ജന്മദിനത്തിന്റെ അനുസ്മരണവും അതിനോടനുബന്ധിച്ചുള്ള വര്‍ ണ്ണപ്പകിട്ടാര്‍ ന്ന ആഘോഷവുമാണിത്. നാടിന്റെ സാമൂഹ്യ, സാംസ്ക്കാരിക, ആത്മീയ പൈതൃകങ്ങളുടെ മേള കൂടിയാണിത്.
ദേശവാസികള്‍ ക്കും പുറംനാടുകളില്‍ നിന്നുള്ളവര്‍ ക്കും ഏറെ പ്രിയങ്കരമായ ഈ ഉത്സവം 1971 ല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരാണ് തുടങ്ങിവെച്ചത്.
കാന്തിത് നരേശ് എന്ന രാജാവിന്റെ പുത്രിയായ കാജലിയെയും ഈ അവസരത്തില്‍ ദേശവാസികള്‍ അനുസ്മരിക്കുന്നു. രാജകുമാരി ജീവന് തുല്യം സ്നേഹിച്ചിരുന്ന തന്റെ ഭര്‍ ത്താവില്‍ നിന്ന് അവര്‍ ക്ക് വേര്‍ പിരിയേണ്ടിവന്നു. ദുഖം താങ്ങാനാവാതെ ശിഷ്ടകാലം മുഴുവന്‍ അദ്ദേഹത്തിന്റെ ഓര്‍ മ്മകളില്‍ മുഴുകി ഗാനങ്ങളാലപിച്ച്കൊണ്ടിരുന്നു. ഇവിടത്തെ നിവാസികള്‍ ക്കിടയില്‍ ഈ നാടോടിക്കഥ പ്രസിദ്ധമാണ്.
സംസ്ഥാനത്തെ പേരുകേട്ട ഗായകരും നാടോടിപാട്ടുകാരും ഈ ആഘോഷവേളയില്‍ ഇവിടെവന്ന് പാടുകയും ആടുകയും ഇതര കലാപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്യാറുണ്ട്. ഇത് കാണാനെത്തുന്ന വലിയൊരു ജനക്കൂട്ടം ഈ കലാകാരുടെ പ്രകടനങ്ങളെ കയ്യടിച്ചും ആര്‍ പ്പ് വിളിച്ചും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ബീഗം അക്തര്‍ എന്ന ഗായികയിലൂടെ പ്രചുരപ്രചാരം നേടിയ കജരി എന്ന സംഗീതരൂപവും അത്പോലെ ഒരുപാട് ഗായകരുടെ അരങ്ങേറ്റവും ഇവിടെനിന്നായിരുന്നെന്ന് കരുതപ്പെടുന്നു.



Click it and Unblock the Notifications