വിശാഖപട്ടണനഗരത്തിനു കിഴക്കായി സ്ഥിതിചെയ്യുന്ന ജനപ്രിയ കടല്‍ത്തീരമാണ് രാമകൃഷ്ണ ബീച്ച് . ബംഗാള്‍ ഉള്‍ക്കടലി ന്‍റെ തീരമായ ഇതിന്‍റെ സൂര്യോദയ വും സൂര്യാസ്തമനവും ഒരു പോലെ പ്രസിദ്ധമാണ്.രാമകൃഷ്ണ ബീച്ചും അതിന്റെ ഇരട്ടയായ ലോസന്‍ 'സ് ബീച്ചും പ്രകൃതി ഭംഗി കൊണ്ട് അനുഗ്രഹീതമാണ്. രാമകൃഷ്ണ ബീച്ച് കടലിലേക്ക് തള്ളി നില്‍ക്കുന്ന വിശാലമായ ഒന്നാണ്.
കാളി ക്ഷേത്രം, വാടു പാര്‍ക്ക് , അന്തര്‍വാഹിനി മ്യൂസിയം, മത്സ്യ ദര്‍ശിനി , 1971--ലെ ഇന്‍ഡോ -പാക് യുദ്ധ സ്മാരകം തുടങ്ങിയവ ബീച്ചിനു സമീപ പ്രദേശത്താണ് . പല ജല കേളീ സൌകര്യങ്ങളും പാരമ്പര്യ രീതിയിലുള്ള വള്ള യാത്രകളും സഞ്ചാരികള്‍ക്ക് ഉപയോഗപ്പെടുത്താം . ഇതെല്ലാമാണ് സൂര്യസ്നാനത്തിനു കൂടി സൌകര്യമുള്ള ബീച്ചിനെ വിനോദ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കിയത്.



Click it and Unblock the Notifications