വില്യം നഗര്‍ -ടൂറ പാതയ്‌ക്കടുത്താണ് മനോഹരമായ ഗാരോ ഗ്രമമായ അസനാന്‍ഗ്രി സ്ഥിതി ചെയ്യുന്നത്. ഗാരോ ഹില്‍സിലെ വലിയ ഗ്രാമങ്ങളില്‍ ഒന്നാണിത്. റോങ്‌ഗ്രാം സമൂഹമുള്ള ഇവിടെയാണ് ഗ്രാമീണ വികസന വിഭാഗത്തിന്റെ ആസ്ഥാനം. ഗാരോ ഗ്രാമവും സമൂഹവും എങ്ങനെ ആയിരിക്കണമെന്നതിന്റെ യഥാര്‍ത്ഥ പ്രതീകമാണ് അസനാന്‍ഗ്രി ഗ്രാമം. പ്രകൃതിയോടിണങ്ങിയുള്ള ജീവിതമെന്താണന്ന് ഇവിടുത്തെ ജനങ്ങള്‍ കാട്ടിത്തരും. ചെറിയ പച്ചക്കറി , പഴതോട്ടങ്ങളും മീന്‍പിടുത്തതിനുള്ള കുളങ്ങളും ഗ്രാമത്തില്‍ നിറയെ ഉണ്ട്.
മേഘാലയ മുഴുവന്‍ ആഘോഷിക്കുന്ന ഗാരോസിന്റെ പ്രധാന ഉത്സവമായ വന്‍ഗാള നൃത്തോത്സവത്തിന്റെ വേദിയെന്ന് നിലയില്‍ ഈ ഗ്രാമം പ്രശസ്‌തമാണ്. സംസ്ഥാനത്ത് ആ ദിവസം പൊതു അവധി ആയിരിക്കും. ബംഗ്ലാദേശിനും മറ്റ് അതിര്‍ത്തി രാജ്യങ്ങള്‍ക്കും ഇടയില്‍ ചില വ്യാപാരങ്ങള്‍ നടക്കുന്നത് ഇവിടെ വച്ചാണ്. ഷില്ലോങില്‍ നിന്നും സ്വകാര്യ കാബിലോ എംടിസി ബസിലോ വില്യംനഗര്‍-ടുറ ഹൈവേ ജംങ്‌ഷനിലിറങ്ങുന്നതാണ് അസനാന്‍ഗ്രിയിലെത്താനുള്ള എളുപ്പ മാര്‍ഗ്ഗം



Click it and Unblock the Notifications