Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വോഖ » കാലാവസ്ഥ

വോഖ കാലാവസ്ഥ

തെളിഞ്ഞ് പ്രസന്നമായ കാലാവസ്ഥയുള്ള വേനല്‍ക്കാലമാണ് വോഖ സന്ദര്‍ശനത്തിന് അനുയോജ്യം. ഇക്കാലത്ത് പകലുകള്‍ക്ക് ദൈര്‍ഘ്യം കൂടുതലായതിനാല്‍ കാഴ്ചകള്‍ കാണാന്‍ കൂടുതല്‍ സമയം ലഭിക്കുകയും ചെയ്യും.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെ നീളുന്ന വേനല്‍ക്കാലത്ത് തെളിഞ്ഞ കാലാവസ്ഥയാണ് വോഖയില്‍ അനുഭവപ്പെടുന്നത്. ഇക്കാലത്തെ അന്തരീക്ഷ താപനില 20 ഡിഗ്രി സെല്‍ഷ്യസിനും 30 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ്. ഇക്കാലത്ത് ഇടക്ക് മഴ പെയ്യാറുണ്ട്. പര്‍വ്വതത്തിന്‍റെ താഴ്ഭാഗങ്ങളേക്കാല്‍ തണുപ്പ് അനുഭവപ്പെടുന്നത് മുകള്‍ ഭാഗത്താണ്.

മഴക്കാലം

നാഗാലാന്‍ഡിലെ മറ്റ് ഭാഗങ്ങളിലേപ്പോലെ കനത്ത മഴയാണ് മഴക്കാലത്ത് വോഖയിലും ലഭിക്കുന്നത്. ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയാണ് മഴക്കാലം. ആഗസ്റ്റ് മാസത്തിലാണ് ഏറ്റവും ശക്തമായ മഴ പെയ്യുന്നത്. ഇക്കാലത്ത് കൊടുങ്കാറ്റും വീശാറുണ്ട്. വോഖയുടെ താഴ്പ്രദേശങ്ങളില്‍ മിന്നല്‍ പ്രളയത്തിന് ഇത് ഇടയാക്കാറുണ്ട്.

ശീതകാലം

ശൈത്യകാലത്ത് കടുത്ത തണുപ്പാണ് വോഖയില്‍ അനുഭവപ്പെടുന്നത്. നവംബര്‍ മുതല്‍ ഫെബ്രുവരി വരെ നീളുന്ന ശൈത്യകാലത്ത് ഏറ്റവും തണുപ്പ് അനുഭവപ്പെടുന്നത് ഡിസംബര്‍, ജനുവരി മാസങ്ങളിലാണ്. ഇക്കാലത്ത് അന്തരീക്ഷ താപനില രാത്രിയില്‍ 5 ഡിഗ്രി സെല്‍ഷ്യസിലേക്ക് വരെ താഴാറുണ്ട്. സൂര്യാസ്തമനത്തോടെ തണുത്ത കാറ്റും വീശിത്തുടങ്ങും.