ചെറിയൊരു ഗുഹയുടെ മാതൃകയിലുള്ള ശേര്‍വരായന്‍ ടെമ്പിള്‍ (ഷെവരോയ് ടെമ്പിള്‍) ശേര്‍വരായന്‍ കുന്നിനു മുകളിലാണ് സ്ഥിതി ചെയ്യുന്നത്. കാവേരി നദിയുടെ ദേവതയായ കാവേരി ദേവതയും ശേര്‍വരായന്‍ കുന്നിന്റെ ദേവനായ ശേര്‍വരായന്‍ ദേവനുമാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ടകള്‍. ചുറ്റുപാടുമുള്ള ഗ്രാമങ്ങളെയൊക്കെ സംരക്ഷിക്കുന്നത് ഈ ദേവതയും ദേവനുമാണെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം.
ടെമ്പിളിലുള്ള ഗുഹ വളരെ ആഴമുള്ളതും അത് ചെന്ന് കാവേരി നദിയില്‍ ചേരുന്നതായും ഇവിടെയുള്ളവര്‍ അനുമാനിക്കുന്നു. മെയ് മാസത്തില്‍ നടക്കാറുള്ള സമ്മര്‍ ഫെസ്ടിവല്ലിനെക്കുറിച്ച് നേരത്തെ പറഞ്ഞിരുന്നല്ലോ, ഈ ഉത്സവം ശേര്‍വരായന്‍ ടെമ്പിളിന് ചുറ്റും കൂടിയാണ് ഇവിടുത്തെ ഗ്രാമക്കാര്‍ മുഴുവന്‍ ആഘോഷിക്കുന്നത്. ഈ മലമുകളിലേക്കുള്ള യാത്ര വളരെ ഭംഗിയാര്‍ന്നതും കണ്ണിനിമ്പം നല്കുന്നതുമാണ്. നിങ്ങളൊരു വിശ്വാസിയല്ലെങ്കില്‍ പോലും ഈയൊരു പ്രദേശത്തേക്കുള്ള യാത്ര നിങ്ങള്‍ മടുക്കില്ല അത് തീര്‍ച്ചയാണ്. അത്രമാത്രം ഭംഗിയാര്‍ന്നതും സാഹസികമാര്ന്നതുമായ സ്ഥലങ്ങളാണ് ഇവിടെയുള്ളത്.