ശ്രീ രാജ രാജേശ്വരി ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്, 1983 ല്‍, സ്വാമി പൂര്‍ണാനന്ദ ഗിരിയുടെ പിന്തലമുറക്കാരനായ ഇരുകൊവിലൂര് തപോവനം ശ്രീല ശ്രീ ജ്ഞാനാനന്ദ സ്വാമികള്‍ പരമ്പരയാണ്. ഏര്‍ക്കോടിലെ മറ്റേതൊരു ക്ഷേത്രങ്ങളെപ്പോലെ മലയടിവാരത്തില്‍ തന്നെയാണ് ശ്രീ രാജ രാജേശ്വരി ക്ഷേത്രവും സ്ഥിതി ചെയ്യുന്നത്. ദേവതകളുടെ ദേവതയായ രാജ രാജേശ്വരിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ഇത് കൂടാതെ മറ്റനേകം പ്രതിഷ്ഠകളും ഈ ക്ഷേത്രത്തിനു ചുറ്റും ഉണ്ട്.
ഹിന്ദു ദൈവങ്ങളായ രുദ്ര, വിഷ്ണു, ലക്ഷ്മി, ബ്രഹ്മാവ്, സരസ്വതി എന്നിവയാണ് അവ. ഈ ദൈവങ്ങളെ ആരാധിക്കുന്നവര്‍ക്ക് സമ്പത്തും, സമൃതിയും, നന്മയും കൈവരുമെന്ന് ഇവിടുത്തെ ജനങ്ങള്‍ വിശ്വസിക്കുന്നു. ക്ഷേത്രത്തിന്റെ ആകാരഭംഗിയും, ചുമരിലെ കൊത്തുപണികളും ഏതൊരു സഞ്ചാരിയെയും ആകര്‍ഷിക്കുന്നതാണ്. നിങ്ങളെപ്പോഴെങ്കിലും ഏര്‍ക്കോട് സന്ദര്‍ശിക്കാന്‍ വരികയാണെങ്കില്‍ മറക്കാതെ കാണേണ്ട കാഴ്ചകളാണ് ശ്രീ രാജ രാജേശ്വരി ടെമ്പിളിലേത്, നിങ്ങളൊരു വിശ്വാസിയല്ലെങ്കില്‍ പോലും.