സാഹസിക വിനോദസഞ്ചാരികളുടെ പറുദ്ദീസയാണ് യുക്‌സോം. നിരവധി ട്രെക്കിംഗ് പാതകളുടെ ബെയ്‌സ് ക്യാമ്പായി ഇവിടം പ്രവര്‍ത്തിക്കുന്നു. ടാഷിഡിംഗ്/ ഗൊയിച്ചാ ലാ അല്ലെങ്കില്‍ ദ്‌സോംഗ്രി കൊടുമുടി, കച്ചുപുരി തടാകത്തിലേക്കുള്ള ഒരു ദിവസത്തെ ട്രെക്കിംഗ്, രണ്ട് മണിക്കൂര്‍ കൊണ്ട് എത്താവുന്ന കാഞ്ചന്‍ജംഗ ദേശീയ ഉദ്യാനത്തിലേക്കുള്ള ട്രെക്കിംഗ് എന്നിവ ഇവിടെയെത്തുന്ന സാഹസിക സഞ്ചാരികളെ മോഹിപ്പിക്കുമെന്ന കാര്യം ഉറപ്പാണ്.
ആഴ്‌ചകള്‍ നീണ്ടുനില്‍ക്കുന്ന കാഞ്ചന്‍ജംഗ ട്രെക്കിന്റെ ബെയ്‌സ് ക്യാമ്പായും യുക്‌സോം ഉപയോഗിക്കുന്നുണ്ട്. അംഗീകൃത ഹിമാലയന്‍ ട്രെക്കര്‍മാര്‍ക്ക് ഇവിടെ നിന്ന് ഹിമായല യാത്രയും ചെയ്യാവുന്നതാണ്.



Click it and Unblock the Notifications