ശ്രീനഗറില്‍ നിന്നും 50 കിലോമീറ്റര്‍ അകലെ ബഡ്‌ഗാം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ നഗരമാണ് യുസ്‌മാര്‍ഗ്. സമുദ്ര നിരപ്പില്‍ നിന്നും 7500 അടി മുകളിലായി പീര്‍പഞ്ചാല്‍ മലനിരകളിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. താഴ്‌വരകളുടെയും കൊടുമുടികളുടെയും പുല്‍മേടുകളുടെയും സൗന്ദര്യം ആസ്വദിക്കുന്നതിന് ഏറ്റവും ഉത്തമമായ സ്ഥലമാണിവിടം. ട്രക്കിങ്, സ്‌കീയിങ്, കുതിര സവാരി തുടങ്ങിയ വിനോദങ്ങള്‍ക്കും അനുയോജ്യമാണിവിടം. നാല് കിലോമീറ്റര്‍ അകലെയുള്ള നീല്‍നാഗില്‍ നിന്നുമാണ് ട്രക്കിങ് പാത തുടങ്ങുന്നത്.
നീല്‍നാഗ് തടാകം, മൗണ്ട് തതാകുടി, സാങ്-ഇ സഫേദ് എന്നിവയാണ് യുസ്‌മാര്‍ഗിന് സമീപത്തുള്ള പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍. നീലജലത്താല്‍ അറിയപ്പെടുന്ന നീല്‍നാഗ് മനോഹരമായ പിക്‌നിക് കേന്ദ്രമായാണ് കണക്കാക്കപ്പെടുന്നത്. സമുദ്ര നിരപ്പില്‍ നിന്നും 15500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തതാകുടി മലയിലേയ്‌ക്ക് നടന്നും കുതരപ്പുറത്തുകയറിയും എത്താം. സാങ്-ഇ- സഫേദ് ദീര്‍ഘവൃത്താക-തിയിലുള്ള പുല്‍മേടാണ്. പിക്‌നിക്കിന് അനുയോജ്യമായ സ്ഥലമാണിത്. ഇവടേയ്‌ക്കുള്ള വഴിയില്‍ ഹെയ്‌ഗിന്‍, ലിഡ്ഡര്‍മാര്‍ എന്നീ മനോഹരങ്ങളായ പുല്‍മേടുകളും സന്ദര്‍ശകര്‍ക്ക് കാണാന്‍ കഴിയും.
വിമാനം, ട്രയിന്‍, ബസ് മാര്‍ഗങ്ങളില്‍ യൂസ്‌മാര്‍ഗില്‍ വളരെ എളുപ്പത്തില്‍ എത്തിച്ചേരാം. സമീപത്തുള്ള പ്രധാന വിമാനത്താവളം ശ്രീനഗര്‍ വിമാനത്താവളമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളായ മുംബൈ, ഡല്‍ഹി, സിംല, ഛണ്ഡിഗഢ് എന്നിവടങ്ങളുമായി നല്ല രീതിയില്‍ ബന്ധപ്പെട്ടു കിടക്കുന്ന വിമനത്താവളമാണിത്. സമീപത്തുള്ള അന്താരാഷ്‌ട്ര വിമാനത്താവളം ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളം ആണ്. യുസ്‌മാര്‍ഗിലേക്കെത്താനുള്ള പ്രധാന റെയില്‍വെസ്റ്റേഷന്‍ ജമ്മു താവി റയില്‍വെ സ്റ്റേഷനാണ്. ശ്രീനഗറില്‍ നിന്നും യുസ്‌മാര്‍ഗിലേക്ക് എപ്പോഴും നേരിട്ടുള്ള ബസ് സര്‍വീസുണ്ട് .
മിതോഷ്‌ണ കാലാവസ്ഥയാണ് യുസ്‌മാര്‍ഗിലേത്. മിതമായ വേനല്‍ക്കാലവും കൊടുശൈത്യവും ആണ് ഇവിടെ അനുഭവപ്പെടുക. വേനല്‍ കാലത്ത് മെയ് മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളും ശൈത്യകാലത്ത് ഒക്‌ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവുമാണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യം.



Click it and Unblock the Notifications