1994 ലാണ് നാഗാലാന്‍ഡ് യൂണിവേഴ്സിറ്റി സ്ഥാപിക്കപ്പെട്ടത്. ഇന്ത്യയിലെ സെന്‍ട്രല്‍ യൂണിവേഴ്സിറ്റികളിലൊന്നാണിത്. കൊഹിമ, ഡിമാപൂര്‍, മെഡ്സിഫെമ, സുന്‍ഹെബോടോ എന്നിവിടങ്ങളില്‍ യൂണിവേഴ്സിറ്റിക്ക് ക്യാംപസുണ്ട്. സുന്‍ഹെബോടോ ജില്ലയിലെ ലുമാമി ഗ്രാമത്തിലാണ് നാഗാലാന്‍ഡ് യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം.
54 കോളേജുകള്‍ നാഗാലാന്‍ഡ് യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. ഏകദേശം 25000 വിദ്യാര്‍ത്ഥികള്‍ ഓരോ വര്‍ഷവും ഇവിടെ രജിസ്റ്റര്‍ ചെയ്യുന്നു. ഹ്യുമാനിറ്റീസ്, സോഷ്യല്‍ സയന്‍സ്, അഗ്രികള്‍ച്ചറല്‍ സയന്‍സ്, റൂറല്‍ ഡെവലപ്മെന്‍റ്, എഞ്ചീനീയറിംഗ്, മാനേജ്മെന്‍റ് എന്നീ വിഷയങ്ങളില്‍ കോഴ്സുകളുണ്ട്.
സുന്‍ഹെബോടോക്ക് പ്രാധാന്യം കൈവന്നത് ഇവിടെ യൂണിവേഴ്സിറ്റി സ്ഥാപിക്കപ്പെട്ടതോടെയാണ്. അതിനാല്‍ തന്നെ വിവിധ നാഗാ വിഭാഗങ്ങളില്‍ പെട്ടവര്‍ ഇവിടെ പഠനത്തിനായെത്തി ഒരു സംസ്കാരിക സമന്വയവും സാധ്യമായി.
പച്ചപ്പ് നിറഞ്ഞ പ്രകൃതി രമണീയമായ സ്ഥലത്താണ് സര്‍വ്വകലാശാല സ്ഥിതി ചെയ്യുന്നത്. ഭൂമിശാസ്ത്രപരമായി പ്രത്യേകതകളും, വൈവിധ്യമാര്‍ന്ന സസ്യ ജീവജാലങ്ങളുമുള്ള ഇവിടെ അതിനാല്‍ തന്നെ അഗ്രികള്‍ച്ചറല്‍ സയന്‍സിനും, റൂറല്‍ ഡെവലപ്മെന്‍റ് പഠനത്തിനും പ്രാധാന്യം നല്കിയിരിക്കുന്നു.



Click it and Unblock the Notifications