മധ്യയൂറോപ്യന്‍ നാടുകളില്‍നിന്നുള്ള ദേശാടനപക്ഷികള്‍ ശൈത്യകാലത്ത് ഇവിടെയെത്തുന്നു. ഇരുനൂറോളം അപൂര്‍വ്വയിനം പക്ഷികള്‍ ഇവിടെ തടാകപരിസരത്ത് തമ്പടിക്കുന്നു. ഇവയ്ക്കാവശ്യമായ പ്രാണികളും, സസ്യങ്ങളും ഇവിടെ ധാരാളമായുണ്ട്. പക്ഷികള്‍ക്കാവശ്യമായ വെള്ളവും മത്സ്യവും ഇവിടെ സുലഭമാണ്. 1969 ലാണ് ഈ തടാകവും, സമീപത്തെ 120 കിലോമീറ്റര്സ്ക്വയര് ഭൂമിയും ബേര്‍ഡ് സാങ്ച്വറിയാക്കി മാറ്റിയത്.