സിക്ക് മതസ്ഥരുടെ സുപ്രധാന തീര്‍ഥാടന കേന്ദ്രമായ സിര്‍ഹിന്ദ് മൊറിന്ദ റോഡില്‍ സ്ഥിതി ചെയ്യുന്ന ഈ ഗുരുദ്വാര നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ്. സിര്‍ഹിന്ദ് ഫൗജിദാര്‍ വസീര്‍ ഖാന്‍െറ നിര്‍ദേശ പ്രകാരം ജീവനോടെ എറിഞ്ഞ് കൊല്ലപ്പെട്ട ഗുരു ഗോബിന്ദ് സിംഗ് ജിയുടെ മക്കളായ സാഹിബ് സാദാ ഫത്തേഹ്സിംഗിന്െറയും സാഹിബ് സാദാ സൊരാവര്‍ സിംഗിന്‍െറയും സ്മരണക്കായി 1704ല്‍ നിര്‍മിച്ച ഈ സമുച്ചയത്തിനുള്ളില്‍ ഗുരുദ്വാര ബോറാ സാഹിബ്, ഗുരുദ്വാര ബുര്‍ജ് മാതാ ഗുജ്രി, ഗുരുദ്വാര ശഹീദ് ഗഞ്ജ്, തോഡര്‍ മാല് ജെയിന് ഹാള്‍, സരോവര്‍ തുടങ്ങി മനോഹരവും പ്രശസ്തവുമായ കെട്ടിടങ്ങളും ഉണ്ട്.
വെള്ള കല്ലുകൊണ്ട് തീര്‍ത്ത കവാടമാണ് ഗുരുദ്വാരയിലേക്കുള്ള പ്രവേശന കവാടം. നടപ്പാതയില്‍ മാര്‍ബിള്‍ പാകിയിട്ടുമുണ്ട്. വെള്ളക്കല്ലില് തീര്‍ത്ത നിര്‍മിതികളും സുവര്‍ണ ഗോപുരങ്ങളുമടങ്ങിയ പരമ്പരാഗത സിക്ക് വാസ്തുശില്പ്പവിദ്യയുടെ ഉദാഹരണമാണ് ഗുരുദ്വാരയുടെ പ്രധാന കെട്ടിടം. എല്ലാ വര്‍ഷവും ഡിസംബറില്‍ നടക്കുന്ന ഷഹീദി ജോര് മേളയാണ് ഇവിടത്തെ പ്രധാന ഉല്‍സവം. ഭക്തര്‍ക്കൊപ്പം ധാരാളം സഞ്ചാരികളും ഇവിടെയത്തൊറുണ്ട്.