ഗഞ്ചം ഛത്രപൂരില്‍ നിന്ന് 13 കിലോമീറ്റര്‍ അകലെയാണ് അന്താരാഷ്ട്ര നിലവാരത്തോട് കിടപിടിക്കുന്ന ഹുമ കാന്തി അഗദ ബീച്ച്. സൂര്യസ്നാനത്തിനൊപ്പം സാഹസിക പ്രിയര്‍ക്ക് കടലില്‍ സര്‍ഫിംഗും ആകാം.
റുഷികുല്യ നദി കടലില്‍ ചേരുന്ന സ്ഥലം അടുത്തുള്ളതും ഈ ബീച്ചിന്‍െറ വിനോദസഞ്ചാരമൂല്യം വര്‍ധിപ്പിക്കുന്നു. കാന്തി അഗദയില് നിന്ന് എട്ടുകിലോമീറ്റര്‍ മാത്രമാണ് ഈ മനോഹര തീരത്തിലേക്കുള്ള ദൂരം. കപിലേശ്വര്‍, ലാംഗലേശ്വര് തുടങ്ങി പഴമയുടെ പ്രൗഡിയുള്ള ക്ഷേത്രങ്ങളും ഈ തീരത്തിന് പരിസരത്തുണ്ട്. തണുപ്പുകാലണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യം. കടലിന്‍െറയും കടല്‍തീരങ്ങളുടെയും മനോഹാരിത നുകര്‍ന്ന സമീപത്തെ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുകയും ചെയ്തശേഷം മടങ്ങാം.