ഛത്രപൂരില്‍ നിന്ന് 37 കിലോമീറ്ററും ബെഹ്റാംപൂരില്‍ നിന്ന് 15 കിലോമീറ്ററും അകലെ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ്. മഹൂരി രാജാവ് ആരാധിച്ചിരുന്നതെന്ന് വിശ്വസിക്കപ്പെടുന്ന മഹൂരി കലുവ ദേവിയാണ് ഇവിടത്തെ പ്രതിഷ്ഠ. നേരത്തേ രാജാവിന് മാത്രം പ്രവേശനമുള്ള ഒരു ഗുഹക്ക് അകത്തായിരുന്നത്രേ ഈ വിഗ്രഹം പ്രതിഷ്ഠിച്ചിരുന്നത്. പ്രദേശവാസികള്‍ ദര്‍ശനത്തില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെടുകയായിരുന്നു. ദേവി നല്കിയ വാളായിരുന്നത്രേ രാജാവിനെ എല്ലാ അപകടങ്ങളില്‍ നിന്നും കാത്തുരക്ഷിച്ചിരുന്നത്.
ഒരു നാള് ഈ വാള് കാണാതാവുകയും രാജാവ് ബ്രിട്ടീഷുകാരാല്‍ പരാജിതനാവുകയും ചെയ്തതായാണ് ചരിത്രം. ഇതിന് ശേഷം പ്രതിഷ്ഠ വലിയ മലയുടെ താഴ്വാരത്തിലേക്കുള്ള ചെറുകുന്നിലേക്ക് മാറ്റുകയും ഇന്ന് കാണുന്ന ക്ഷേത്രം നിര്‍മിക്കുകയും ചെയ്തതായാണ് ചരിത്രം. ഇടതൂര്‍ന്ന വനമേഖലക്ക് നടുവിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നേരത്തേ പ്രതിഷ്ഠ നിലവിലുണ്ടായിരുന്ന ഗുഹയിലേക്ക് പോകാന്‍ ചവിട്ടുപടികളും ഇവിടെയുണ്ട്. ഭക്തിയും പ്രകൃതിസൗന്ദര്യവും ശാന്തതയുമെല്ലാം ഇടകലര്‍ന്ന ഈ പ്രദേശം സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്.