രാജസ്ഥാനിലെ ആഭാനെരി ഗ്രാമത്തിലാണ് ഇന്ത്യയിലെ തന്നെ ഏറ്റവും പ്രസിദ്ധവും മനോഹരവുമായ ഈ പടിക്കിണര്‍ സ്ഥിതി ചെയ്യുന്നത്. ഈ പടിക്കിണര്‍ ഒമ്പതാം നൂറ്റാണ്ടില്‍ അന്ന് പ്രദേശം ഭരിച്ചിരുന്ന രാജാ ചന്ദ് ആണ് പണികഴിപ്പിച്ചത്. പടിക്കിണറുകള്‍ അല്ലെങ്കില്‍ സ്റ്റെപ് വെല്‍സ് തണ്ണീര്‍ സംഭരണികള്‍ ആയാണ് പഴയ കാലത്ത് ഉപയോഗപ്പെടുത്തിയിരുന്നത്.
സമചതുരത്തിലാണ് ചാന്ദ്ബോരി പടിക്കിണറിന്റെ രൂപ കല്‍പ്പന .13 നിലകളിലായി 3500 ഇടുങ്ങിയ പടികളുള്ള ഇതിന് 100 അടി താഴ്ചയുണ്ട് .മൂന്നു വശത്തു നിന്നും കിണറിനകത്തേക്ക് പടികളുണ്ട്.



Click it and Unblock the Notifications