പിലാനി - വിദ്യാഭ്യാസത്തിന്റെ മണ്ണ്

ഹോം » സ്ഥലങ്ങൾ » പിലാനി » ഓവര്‍വ്യൂ

രാജസ്ഥാനിലെ ശേഖാവതി പ്രദേശത്തുള്ള ചെറിയൊരു നഗരമാണ് പിലാനി. ബി ഐ ടി എസ് പോലുള്ള പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരിലാണ് പിലാനിയുടെ പ്രശസ്തി. രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരില്‍ നിന്നും 205  കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. എന്നാല്‍ ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ നിന്നും 203 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പിലാനിയിലെത്താം. രാജസ്ഥാനിലെ ജുഞ്ജുനു ജില്ലയിലാണ് പിലാനി സ്ഥിതിചെയ്യുന്നത്.

പിലാനിയ ഗോത്രത്തില്‍പ്പെട്ട കരുത്തനായ ഒരു പോരാളിയില്‍നിന്നുമാണ് ഈ നഗരത്തിന് പിലാനി എന്ന പേരുലഭിച്ചത് എന്നാണ് പ്രദേശവാസികള്‍ വിശ്വസിക്കുന്നത്. ശത്രുക്കളില്‍ നിന്നും ഈ നഗരത്തെ രക്ഷിക്കാനായി ആ പോരാളി ജീവന്‍ വെടിയും വരെ യുദ്ധം ചെയ്തത്രേ. ഈ ഓര്‍മയ്ക്കായാണ് നഗരം പിലാനിയെന്ന പേരില്‍ അറിയപ്പെട്ടുതുടങ്ങിയത്.

എന്നാല്‍ ഇന്ന് പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരിലാണ് പിലാനിയുടെ പ്രശസ്തി. ഇതില്‍ പ്രധാനപ്പെട്ടവയാണ്  ബി ഐ ടി എസ് പിലാനി. വര്‍ഷാവര്‍ഷം നിരവധി എന്‍ജീനയറിംഗ് പ്രതിഭകളെയാണ് ബി ഐ ടി എസ് പിലാനിയില്‍ നിന്നും പുറത്തുവിടുന്നത്. രാജ്യത്തെ തന്നെ പ്രധാനപ്പെട്ട എന്‍ജിനിയറിംഗ് കോളേജുകളിലൊന്നാണ് ബി ഐ ടി എസ് പിലാനി. ബി കെ ബിര്‍ല ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി, ജി ഡി ബിര്‍ള മെമോറിയല്‍ പോളിടെക്‌നിക്, ഷാദിലാല്‍ കതാരിയ ടീച്ചര്‍ ട്രെയിനിംഗ് കോളേജ് തുടങ്ങിയവയാണ് ഇവിടത്തെ പ്രമുഖമായ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. രാജ്യത്തെ പ്രമുഖ വ്യവസായ കുടുംബങ്ങളിലൊന്നായ ബിര്‍ല ഗ്രൂപ്പിന്റെ നാട് കൂടിയാണ് പിലാനി.

ചെറുനഗരമായ പിലാനിയില്‍ വിമാനത്താവളമോ റെയില്‍വേ സ്റ്റേഷനോ ഇല്ല. 17 കിലോമീറ്റര്‍ അകലത്തുള്ള ചിരാവയാണ് അടുത്ത റെയില്‍വേസ്റ്റേഷന്‍. ഡിസംബര്‍ മുതല്‍ ജനുവരി വരെയുള്ള മാസങ്ങളാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. മനോഹരമായ കാലാവസ്ഥയാണ് ഇക്കാലത്ത് ഇവിടെ.

Please Wait while comments are loading...