സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള നെഹ്റു പാര്‍ക്ക് ഈ രീതിയിലുള്ള ത്രിപുരയിലെ ഒരേയൊരു പാര്‍ക്കാണ്. നഗരത്തിന്റെ വടക്കു ഭാഗത്തായാണ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്.
അസംഖ്യം ചെടികള്‍, കുറ്റിച്ചെടികള്‍, പൂക്കള്‍ എന്നിവ വിശാലമായ ഈ പാര്‍ക്കില്‍ കാണാനാകും. സാധാരണ സസ്യങ്ങള്‍ക്കൊപ്പം മനോഹരങ്ങളായ പൂച്ചെടികള്‍ വളരുന്ന അത്യപൂര്‍വ്വം സ്ഥലങ്ങളില്‍ ഒന്നാണ് നെഹ്റു പാര്‍ക്ക്. സംസ്ഥാന സര്‍ക്കാര്‍ ഈ പാര്‍ക്കിന്റെ കാര്യത്തില്‍ വലിയ ശ്രദ്ധയാണ് പുലര്‍ത്തുന്നത്. അതുകൊണ്ട് തന്നെ അഗര്‍ത്തലയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ കൂട്ടത്തിലാണ് ഈ പാര്‍ക്കിന്റെ സ്ഥാനം.
പൂക്കള്‍ക്കും ചെടികള്‍ക്കും പുറമെ മനോഹരങ്ങളായ കുളങ്ങളും നീരുറവകളും ഇവിടെ കാണാനാകും. പാര്‍ക്കിലൂടെയുള്ള സായാഹ്ന സവാരി ജീവിതത്തിന്റെ തിരക്കുകളില്‍ നിന്ന് നമുക്ക് മോചനം നല്‍കുകയും നമ്മില്‍ പുതു ഊര്‍ജ്ജം നിറയ്ക്കുകയും ചെയ്യും.