Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അഗര്‍ത്തല » ആകര്‍ഷണങ്ങള് » കൃഷ്‌ണ മന്ദിര്‍

കൃഷ്‌ണ മന്ദിര്‍, അഗര്‍ത്തല

37

നഗരഹൃദയത്തിലാണ്‌ കൃഷ്‌ണ മന്ദിര്‍ സ്ഥിതി ചെയ്യുന്നത്‌. ഇത്‌ ലക്ഷ്‌മിനാരായണ ക്ഷേത്രം എന്നും അറിയപ്പെടുന്നുണ്ട്‌. ഉജ്ജയാന്ത കൊട്ടാരത്തിന്റെ പ്രധാന കവാടത്തിന്‌ സമീപം സ്ഥിതി ചെയ്യുന്ന ക്ഷേത്രം ബീരേന്ദ്ര കിഷോര്‍ മാണിക്യ മഹാരാജാവ്‌ ആണ്‌ നിര്‍മ്മിച്ചത്‌. കൃഷ്‌ണ ഭക്തനായിരുന്ന ഇദ്ദേഹം കൊട്ടാരത്തിന്‌ സമീപം മറ്റു നിരവധി ക്ഷേത്രങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്‌. ഭഗവത്‌ഗീതയില്‍ കൃഷ്‌ണനുമായി ബന്ധപ്പെടുത്തി പരാമര്‍ശിക്കുന്ന തമല്‍ മരങ്ങള്‍ ഈ ക്ഷേത്രത്തിന്‌ സമീപം കാണാനാകും. അഗര്‍ത്തലയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ ഒന്നാണ്‌ കൃഷ്‌ണ മന്ദിര്‍.

കൃഷ്‌ണ ഭഗവാന്റെ അനുഗ്രഹം തേടി ഓരോ ദിവസവും ആയിരക്കണക്കിന്‌ വിശ്വാസികളാണ്‌ ഇവിടെ എത്തുന്നത്‌. പുരാതന- ആധുനിക നിര്‍മ്മാണ ശൈലികള്‍ സംയോജിപ്പിച്ചാണ്‌ മനോഹരമായ ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്‌. ത്രിപുരയിലെ രാജാക്കന്മാരുടെ പ്രൗഢി വിളിച്ചോതുന്ന ക്ഷേത്രം സഞ്ചാരികള്‍ക്ക്‌ മികച്ച അനുഭവമായിരിക്കും.

 

One Way
Return
From (Departure City)
To (Destination City)
Depart On
06 Sep,Sun
Return On
07 Sep,Mon
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
06 Sep,Sun
Check Out
07 Sep,Mon
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
06 Sep,Sun
Return On
07 Sep,Mon