അഗര്‍ത്തലയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ചെറിയൊരു പട്ടണമാണ് പിലാക്. AD ഏഴാം നൂറ്റാണ്ടിലും എട്ടാം നൂറ്റാണ്ടിലും ഉപയോഗിച്ചിരുന്ന നിരവധി പുരാവസ്‌തുക്കള്‍ ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇതോടെയാണ് പിലാക് ജനശ്രദ്ധയിലേക്ക് വരുന്നത്. തെക്കന്‍ ത്രിപുരയിലെ ബെലോനിയാ സബ്‌ഡിവിഷന്റെ ഭാഗമായ പിലാക് ഹിന്ദുക്കളുടെയും ബുദ്ധമത വിശ്വാസികളുടെയും തീര്‍ത്ഥാന കേന്ദ്രം കൂടിയാണ്.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇവിടെ നിലനിന്നിരുന്ന സമ്പന്നമായ സംസ്‌കാരത്തിലേക്ക് വെളിച്ചം വീശുന്ന നിരവധി പുരാവസ്‌തുക്കള്‍ ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്. ഇവയില്‍ ടെറാകോട്ടയില്‍ നിര്‍മ്മിച്ച ഹിന്ദു-ബുദ്ധ ശില്‍പ്പങ്ങളും ഉള്‍പ്പെടുന്നു. ഇവയില്‍ സ്‌തൂപ ശൈലിയിലുള്ള മുദ്രണങ്ങള്‍ കാണാം. ഹിന്ദു ദൈവങ്ങളായ അവോലോകിടേശ്വരന്‍, നിരസിംഹം എന്നിവയുടെ കല്‍രൂപങ്ങളാകാം ഈ മുദ്രകളില്‍ ഉള്ളതെന്ന് കരുതപ്പെടുന്നു. ഹിന്ദുമതത്തിലും ബുദ്ധമതത്തിലും ഒരുപോലെ വിശ്വസിച്ചിരുന്ന ജനവിഭാഗങ്ങള്‍ ഇവിടെ അധിവസിച്ചിരുന്നു എന്നതിന്റെ തെളിവുകളാണ് ഈ ശില്‍പ്പങ്ങള്‍.
അഗര്‍ത്തലയില്‍ നിന്ന് ബസിലോ കാറിലോ പിലാകില്‍ എത്താനാകും. പിലാകിന് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ കുമാര്‍ഗഢ് റെയില്‍വേ സ്‌റ്റേഷനും വിമാനത്താവളം അഗര്‍ത്തല എയര്‍പോര്‍ട്ടുമാണ്.



Click it and Unblock the Notifications