Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അഗര്‍ത്തല » ആകര്‍ഷണങ്ങള് » പുര്‍ബാസാ

പുര്‍ബാസാ, അഗര്‍ത്തല

37

കരകൗശല വസ്‌തുക്കള്‍ക്കും കൈത്തറി ഉത്‌പന്നങ്ങള്‍ക്കും ത്രിപുര പ്രശസ്‌തമാണ്‌. രാജ്യത്ത്‌ ലഭിക്കാവുന്നതില്‍ വച്ച്‌ ഏറ്റവും മികച്ച മുള ഉത്‌പന്നങ്ങളുടെ നിര്‍മ്മാണ കേന്ദ്രം എന്ന ഖ്യാതിയും ത്രിപുരയ്‌ക്കുണ്ട്‌. ഉന്നത നിലവാരം പുലര്‍ത്തുന്നതിനാല്‍ ഇവയ്‌ക്ക്‌ ആവശ്യക്കാര്‍ ഏറെയാണ്‌. ത്രിപുര ഹാന്‍ഡ്‌ലൂം ആന്റ്‌ ഹാന്‍ഡിക്രാഫ്‌റ്റ്‌സ്‌ ഡെവലപ്‌മെന്റ്‌ കോര്‍പ്പറേഷന്റെ (ടിഎച്ച്‌എച്ച്‌ഡിസി) നേതൃത്വത്തിലാണ്‌ സംസ്ഥാനത്ത്‌ കരകൗശല വസ്‌തുക്കളുടെയും കൈത്തറി ഉത്‌പന്നങ്ങളുടെയും മറ്റും നിര്‍മ്മാണവും വിപണനവും നടക്കുന്നത്‌. പുര്‍ബാസ എന്നും ഇത്‌ അറിയപ്പെടുന്നുണ്ട്‌.

ഹിന്ദു, ബുദ്ധ, ഇസ്‌ളാം സംസ്‌കാരങ്ങളുടെ ശക്തമായ സ്വാധീനം ഉള്ളതിനാല്‍ ഇവിടെ നിര്‍മ്മിക്കപ്പെടുന്ന മുള-ചൂരല്‍ ഉത്‌പന്നങ്ങള്‍ വളരെയധികം വ്യത്യസ്‌്‌തത പുലര്‍ത്തുന്നു. വ്യത്യസ്‌തങ്ങളായ ഇരുന്നൂറിലധികം കരകൗശല ഉത്‌പന്നങ്ങള്‍ ടിഎച്ച്‌എച്ച്‌ഡിസി പുറത്തിറക്കിയിട്ടുണ്ട്‌. പതിനായിരത്തിലധികം കരകൗശല വിദഗ്‌ദ്ധരുടെ പരിശ്രമത്തിന്റെ ഫലമായാണ്‌ ഇത്‌ സാധിച്ചത്‌. കെട്ടിടങ്ങളുടെ ഉള്‍ഭാഗം അലങ്കരിക്കുന്നതിനുള്ള സാധനങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ ഈ കരകൗശ വിദഗ്‌ദ്ധര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നു. സീലിംഗുകള്‍, പോട്ട്‌ കണ്ടൈനറുകള്‍, അലങ്കാരങ്ങള്‍, പാനലുകള്‍, പാര്‍ട്ടീഷനുകള്‍ മുതലായ നിരവധി അലങ്കാരവസ്‌തുക്കള്‍ ഇവിടെ നിന്ന്‌ വാങ്ങാനാകും. ചൂരല്‍, മുള എന്നിവ ഉപയോഗിച്ചാണ്‌ മനോഹരങ്ങളായ ഈ വസ്‌തുക്കളെല്ലാം നിര്‍മ്മിക്കുന്നത്‌.

ത്രിപുരയുടെ കലാപാരമ്പര്യത്തെ കുറിച്ചറിയാന്‍ പുര്‍ബാസാ സന്ദര്‍ശനം സഹായകമാകും.

One Way
Return
From (Departure City)
To (Destination City)
Depart On
06 Sep,Sun
Return On
07 Sep,Mon
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
06 Sep,Sun
Check Out
07 Sep,Mon
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
06 Sep,Sun
Return On
07 Sep,Mon