അഗര്‍ത്തലയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ബുദ്ധ ക്ഷേത്രമാണ് വേണുബന്‍ ബുദ്ധവിഹാരം. പ്രശസ്‌തമായ ഈ ബുദ്ധ ക്ഷേത്രത്തില്‍ പൂര്‍ണ്ണമായും ലോഹത്തില്‍ നിര്‍മ്മിച്ച ബുദ്ധ വിഗ്രഹം കാണാം. ഈ വിഗ്രഹം മ്യാന്‍മറിലാണ് നിര്‍മ്മിച്ചതെന്ന് പറയപ്പെടുന്നു. പിന്നീട് അവിടെ നിന്ന് ഇപ്പോള്‍ കാണുന്ന സ്ഥലത്തേയ്‌ക്ക് കൊണ്ടു വരുകയായിരുന്നത്രേ.
ബുദ്ധന്റെ ജനനവും ബോധോദയവും സമാധിയും സംഗമിക്കുന്ന ബുദ്ധ പൂര്‍ണ്ണിമയാണ് ഇവിടുത്തെ പ്രധാന ആഘോഷം. ആ സമയത്ത് ക്ഷേത്രവും പരിസരവും മനോഹരമായി അലങ്കരിക്കും. ബുദ്ധപൂര്‍ണ്ണിമയോട് അനുബന്ധിച്ച് നഗരത്തില്‍ നിന്നും മറ്റു സ്ഥലങ്ങളില്‍ നിന്നും ധാരാളം പേര്‍ ഇവിടെ എത്താറുണ്ട്.
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ബുദ്ധ ക്ഷേത്രങ്ങളില്‍ ഒന്നായാണ് വേണുബന്‍ ബുദ്ധവിഹാരം കണക്കാക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ നിരവധി ബുദ്ധമത വിശ്വാസികള്‍ ഇവിടെ ആരാധന നടത്തുന്നതിനായി എത്തുന്നുണ്ട്. വിനോദസഞ്ചാര കേന്ദ്രം എന്ന നിലയിലും വേണുബന്‍ ബുദ്ധവിഹാരം പ്രശസ്‌തമാണ്.



Click it and Unblock the Notifications