സുല്‍ത്താന്‍ അഹമ്മദ് ഷായുടെ ഒന്നാമന്റെ കാലത്ത് 1423 ലാണ് ജുമാ മസ്ജിദ് പണികഴിപ്പിച്ചത്. ഭരണാധികാരികളുടെ സ്വകാര്യാവശ്യങ്ങള്‍ക്കായി നിര്‍മിച്ചതായിരുന്നു ജുമാ മസ്ജിദ് എന്ന് വിളിക്കപ്പെടുന്ന ആരാധനാലയം എന്നാണ് കരുതപ്പെടുന്നത്. 1819 ലെ ഭൂമികുലുക്കത്തില്‍ മസ്ജിദിന്റെ രണ്ട് മിനാരങ്ങള്‍ തകര്‍ന്നിരുന്നു. ഹിന്ദു, ജൈന ക്ഷേത്രങ്ങളില്‍ കാണുന്നതുപോലുള്ള നിരവധി കൊത്തുപണികളും ചിത്രങ്ങളും ജുമാ മസ്ജിദിലുണ്ട്. ജൈന ക്ഷേത്രങ്ങളെ ഓര്‍മിപ്പിക്കുന്ന രീതിയില്‍
താമരയുടെ ആകൃതിയിലാണ് മസ്ജിദിന്റെ നടുവിലെ മിനാരം. കൂടാതെ മസ്ജിദിന്റെ ചുമരുകളിലും മറ്റും ഓം എന്നെഴുതിയിരിക്കുന്നതായും കാണാം. പ്രധാന ഹാൡലേക്ക് സ്ത്രീകള്‍ക്ക് പ്രവേശനമില്ല. മസ്ജിദിന് സമീപത്തായി സുല്‍ത്താന്‍ അഹമ്മദ് ഷായുടെയും മകന്റെയും ചെറുമകന്റെയും ശവമാടങ്ങള്‍ കാണാം.



Click it and Unblock the Notifications