Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» സര്‍ദാര്‍ സരോവര്‍ ഡാം

സര്‍ദാര്‍ സരോവര്‍ ഡാം - നര്‍മ്മദയിലെ വിസ്മയം

23

ഗുജറാത്തിലെ ഏറ്റവും പ്രശസ്തമായ അണക്കെട്ടാണ് നര്‍മ്മദ നദിയില്‍ സ്ഥിതിചെയ്യുന്ന സര്‍ദാര്‍ സരോവര്‍ ഡാം. നര്‍മ്മദ നദിയില്‍ ഒരു  അണക്കെട്ട് എന്ന ആശയം ആദ്യം മുന്നോട്ടുവെച്ചത്‌, ഇന്ത്യന്‍ രാഷ്ട്രീയ രംഗത്തെ അതികായനായിരുന്ന സര്‍ദാര്‍ പട്ടേല്‍ ആയിരുന്നു.  1961ല്‍ ജവഹര്‍ലാല്‍ നെഹ്‌റു ശിലാസ്ഥാപനം നടത്തിയ അണക്കെട്ടിന്‍റെ പണികള്‍ 1979ല്‍ ആണ് ആരംഭിച്ചത്.

ഡാം സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് വഴികാട്ടിയായി ഡാം റിസപ്ഷനില്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്‍റെ ഭൂപടം കാണാം. സന്ദര്‍ശിക്കേണ്ട ആറ് പ്രധാന സ്ഥലങ്ങളും ഇതില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. പൂന്തോട്ടം, ശിലാസ്ഥാപനം നടത്തിയ സ്ഥലം, ബോട്ടിങ്ങിനായുള്ള തടാകം, ഫസ്റ്റ് ലോക്ക് ഗേറ്റ്, പ്രകൃതി ക്യാമ്പുകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായുള്ള ട്രെക്കിംഗ് പോയിന്‍റ് എന്നിവയാണവ. 128 മീറ്റര്‍ ആണ് സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്‍റെ ഇപ്പോഴത്തെ ഉയരം. നര്‍മ്മദ നദിയിലെ ജലസമ്പത്ത് കൃഷിക്കും മറ്റാവശ്യങ്ങള്‍ക്കുമായി ഉപയോഗപ്പെടുത്തുക എന്നതായിരുന്നു അണക്കെട്ടിന് പിന്നിലെ ഉദ്ദേശം.

ഗുജറാത്തിലെ കുടിവെള്ള വിതരണത്തിലും വൈദ്യുതി ഉദ്പാദനത്തിലും വലിയ പുരോഗതി കൈവരിക്കാന്‍ ഈ അണക്കെട്ട് സഹായകമായി. സര്‍ദാര്‍ സരോവറിനടുത്താണ് അണക്കെട്ടിലെ ജീവനക്കാര്‍ താമസിക്കുന്ന കേവാഡിയ നഗരം. പ്രകൃതിഭംഗി ആസ്വദിക്കാനും മറ്റുമായി നിരവധി സഞ്ചാരികള്‍ ഇവിടെ വന്നെത്താറുണ്ട്. നര്‍മ്മദ നദിയോട് ബന്ധപ്പെട്ടുകിടക്കുന്ന തീര്‍ത്ഥാടനപരമായ പ്രാധാന്യമുള്ള ഒരുപാട് സ്ഥലങ്ങളും സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന് സമീപമുണ്ട്. ചന്ദോദ്, കബീര്‍വാദ്, ശിവക്ഷേത്രങ്ങള്‍ എന്നിവയാണ് കൂട്ടത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നവ.

ചരിത്രനഗരികളായ ഭറൂച്ച്, രാജ്പിപില    എന്നിവ സ്ഥിതിചെയ്യുന്നതും സര്‍ദാര്‍ സരോവറിന് അടുത്താണ്‌ . രത്തന്‍മഹല്‍ സ്ലോത്ത് കരടി സങ്കേതം, ദേദിയപാദ മലനിരകളിലുള്ള ശൂല്‍പനേശ്വര്‍ വന്യജീവി സങ്കേതം, വിശാല്‍ ഖഡി ഇക്കോ ക്യാംപ്സൈറ്റ്, സാമോത്ത് - മല്‍സാമോത്ത് ഇക്കോ ക്യാംപ്സൈറ്റ്, സഗായ് - മല്‍സാമോത്ത് ഇക്കോ ക്യാംപ്സൈറ്റ്, സര്‍വാണി ഇക്കോ ക്യാംപ്സൈറ്റ്, കന്‍ജേത ഇക്കോ ക്യാംപ്സൈറ്റ് തുടങ്ങി ഒരുപാട്‌ വേറിട്ട കാഴ്ചകളും ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നു.

സര്‍ദാര്‍ സരോവര്‍ ഡാം പ്രശസ്തമാക്കുന്നത്

എങ്ങിനെ എത്തിച്ചേരാം സര്‍ദാര്‍ സരോവര്‍ ഡാം

  • റോഡ് മാര്‍ഗം
    കേവാഡിയ നഗരത്തിലെത്തുന്ന ഒരാള്‍ക്ക് എളുപ്പത്തില്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ടില്‍ എത്തിച്ചേരാനാകും. ഗുജറാത്തിലെ വിവിധ ഭാഗങ്ങളില്‍നിന്നും കേവാഡിയ കോളനിയിലേക്ക് ഗുജറാത്ത് സ്റ്റേറ്റ് റോഡ്‌ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍റെ കീഴിലുള്ള ബസ്സുകള്‍ ദിവസേന സര്‍വീസ് നടത്തുന്നുണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    വഡോദര റെയില്‍വേ സ്റ്റേഷന്‍ ആണ് സര്‍ദാര്‍ സരോവറിന് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. ഡല്‍ഹി, മുംബൈ, അഹമ്മദാബാദ് തുടങ്ങി ഇന്ത്യയിലെ എല്ലാ പ്രമുഖ നഗരങ്ങളില്‍നിന്നും വഡോദരയിലേക്ക് ട്രെയിനുകളുണ്ട്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    91 കിലോമീറ്റര്‍ ദൂരെയുള്ള വഡോദര വിമാനത്താവളം (സിവില്‍ എയര്‍പോര്‍ട്ട്‌ ഹര്‍നി) ആണ് സര്‍ദാര്‍ സരോവറില്‍ എത്തിച്ചേരാന്‍ തിരഞ്ഞെടുക്കേണ്ട വിമാനത്താവളം. മുംബൈ, ഡല്‍ഹി, ബാംഗ്ലൂര്‍, കൊല്‍ക്കത്ത, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളില്‍നിന്നും നിങ്ങള്‍ക്ക് വഡോദര വിമാനത്താവളത്തിലെത്തിച്ചേരാം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
06 Sep,Sun
Return On
07 Sep,Mon
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
06 Sep,Sun
Check Out
07 Sep,Mon
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
06 Sep,Sun
Return On
07 Sep,Mon