1992ല്‍ അന്തരിച്ച ശ്രീ ആനന്ദ് ഋഷിജി മഹാരാജിന്റെ സ്മരണാര്‍ത്ഥം നിര്‍മ്മിച്ചതാണ് ആനന്ദ് ധാം. ഷിരാല്‍ ചിച്ചൊണ്ടിയെന്ന സ്ഥലത്ത് ജനിച്ച ഇദ്ദേഹം പിന്നീട് ആത്മീയ മാര്‍ഗ്ഗത്തിലേയ്ക്ക് തിരിയുകയും പതിമൂന്നാം വയസ്സില്‍ ശ്രീ രത്തന്‍ ഋഷിജി മഹാരാജിന്റെ ശിഷ്യത്വം സ്വീകരിക്കുകയുമായിരുന്നു. അഹമദ്‌നഗറില്‍ ആനന്ദ് ഋഷിജി ഒട്ടേറെ വിദ്യാഭ്യാസ, മതപഠന സ്ഥാപനങ്ങളും മറ്റും സ്ഥാപിച്ചിട്ടുണ്ട്. ജനന്മയ്ക്കായി നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് അദ്ദേഹത്തിന് വേണ്ടി ഈ സ്മാരകം നിര്‍മ്മിച്ചത്.



Click it and Unblock the Notifications