അഹമ്മദ് നിസാം ഷായുടെ മകനായിരുന്ന ബുര്‍ഹാന്‍ ഷായുടെ സ്മരണാര്‍ത്ഥം പണികഴിപ്പിച്ചതാണേ്രത ഫരിയ ബാഗ് കൊട്ടാരം. പിതാവായ അഹമ്മദ് നിസാം ഷായുടെ മരണത്തെത്തുടര്‍ന്ന് 1508ല്‍ തന്റെ ഏഴാം വയസ്സില്‍ ബുര്‍ഹാന് രാജ്യഭാരം ഏറ്റെടുക്കേണ്ടിവന്നുവത്രേ. പിതാവിന്റെ ഏറ്റവും വലിയ ശത്രുവായിരുന്ന വിജയനഗരരാജാവുമായി ഒപ്പുവച്ച കാരാര്‍ ബുര്‍ഹാന് ഏറെ ചീത്തപ്പേരുണ്ടാക്കിയിരുന്നു. ഭരണകാലത്ത് ബീജാപ്പൂര്‍ രാജാക്കന്മാരുമായും മുഗള്‍ രാജാക്കന്മാരുമായും ബുര്‍ഹാന്‍ ഒട്ടേറെ തവണ യുദ്ധങ്ങളില്‍ നടത്തിയിട്ടുണ്ട്. പരുക്കന്‍ കല്ലും ചാന്തും ഉപയോഗിച്ചാണ് ഫരിയ ബാഗ് പാലസ് പണിതിരിക്കുന്നത്. താഴികക്കുടമുള്ള അഷ്ടകോണ്‍ രീതിയിലാണ് ഇതുംപണിതിരിക്കുന്നത്. വലിയൊരു ഹാളാണ് ഇതിന്റെ പ്രത്യേകത. പിന്നീട് വന്ന നിസാം ഷഹി രാജാക്കന്മാരെല്ലാം വിനോദത്തിനുള്ള സ്ഥലമായിട്ടാണ് ഈ കെട്ടിടം ഉപയോഗിച്ചിരുന്നത്.



Click it and Unblock the Notifications