അഹമദ്‌നഗറില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ് സലാബത് ഖാന്റെ ശവകുടീരം. ഷാ ഡോണ്‍ഗര്‍ എന്ന ഒരു കുന്നിന്‍ മുകളിലാണ് ഈ ശവകുടീരമുള്ളത്. മുര്‍ത്താസ നൈസാം ഷായുടെ കാലത്തെ മന്ത്രിയായിരുന്നു സലാബത് ഖാന്‍ ചാന്ദ് ബീബിസ് മഹല്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. സലാബത് ഖാന്‍ മരണത്തിന് മുമ്പേ തന്നെ തനിയ്ക്കുവേണ്ടി ഒരുക്കിയതാണേ്രത ഈ ശവകുടീരം.
ഈ ശവകുടീരത്തിന്റെ താഴികക്കുടം വലിപ്പമേറിയതാണ്. അതിനാല്‍ത്തന്നെ വളരെ അകലേ നിന്നേ ഇതിന്റെ രൂപം കാണാന്‍ കഴിയും. നാല് നിലകളുള്ള വരാന്തയാണ് കുടീരത്തിന് ചുറ്റം. അഷ്ടകോണ്‍ രീതിയിലാണ് ഇത് പണിതിരിക്കുന്നത്. സലാബത് ഖാന്റെയും രണ്ട് പത്‌നിമാരുടെയും മൃതദേഹങ്ങള്‍ ഇവിടെയാണ് സംസ്‌കരിച്ചിരിക്കുന്നത്. മകന്റെ ശവകുടീരവും ഇതിന്റെ അടുത്താണ്.



Click it and Unblock the Notifications