കാവല്‍റി ടാങ്ക് മ്യൂസിയം എന്നാണ് ഇതിന്റെ ശരിയായ പേര്. മുന്‍ സൈനിക മേധാവിയായിരുന്ന ജനറല്‍ ബി സി ജോഷിയാണ് 1994ല്‍ ഈ മ്യൂസിയം ഉത്ഘാടനം ചെയ്തത്. ഏഷ്യയിലെ ആദ്യത്തെ ടാങ്ക് മ്യൂസിയമാണ് ഇത്. പലകാലങ്ങളിലായി പലഭരണാധികാരികള്‍ ഉപയോഗിച്ച സൈനിക ടാങ്കുകളാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്.
ഒന്നാം ലോകമഹായുദ്ധ കാലത്ത് ഉപയോഗിച്ച ടാങ്കാണ് ഇവിടത്തെ ഏറ്റവും ശ്രദ്ധേയമായ ഒന്ന്. രണ്ടാം ലോകയുദ്ധകാലത്ത് ഉപയോഗിച്ച ടാങ്കുകളുമുണ്ട് മ്യൂസിയത്തില്‍. പഴയകാലത്തേതില്‍ നിന്നും ടാങ്കുകള്‍ക്കും അവയുടെ രൂപങ്ങള്‍ക്കും വന്ന് വ്യത്യാസങ്ങളും ഇവയുടെ ഉപയോഗരീതിയുമെല്ലാം മനസ്സിലാക്കാന്‍ ആഗ്രഹിയ്ക്കുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ടസ്ഥലമാണ് ഇത്.



Click it and Unblock the Notifications