Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അജ്മീര്‍ » കാലാവസ്ഥ

അജ്മീര്‍ കാലാവസ്ഥ

വര്‍ഷത്തില്‍ എല്ലാകാലത്തും ഏതാണ്ട് വരണ്ടതും ചൂടുള്ളതുമായ കാലാവസ്ഥയാണ് അജ്മീറില്‍ അനുഭവപ്പെടുന്നത്. കടുത്തവേനലില്‍ ജലക്ഷാമം അനുഭവപ്പെടാറുണ്ട്.

വേനല്‍ക്കാലം

രാജസ്ഥാനിലെ എല്ലാഭാഗത്തുമെന്നതുപോലെ അജ്മീറിലെയും വേനല്‍ അല്‍പം കടുത്തതാണ്. ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള സമയമാണ് ചൂടുകാലം അനുഭവപ്പെടുന്നത്. 28 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഇക്കാലത്ത് അന്തരീക്ഷതാപം ഉയരാറുണ്ട്. ഇക്കാലത്ത് അജ്മീര്‍ സന്ദര്‍ശിയ്ക്കുന്നത് നല്ല തീരുമാനമാകില്ല. കാണാനുള്ളതെല്ലാം നഗരത്തില്‍ പലഭാഗത്തായി ചിതറിക്കിടക്കുകയാണ്. അതുകൊണ്ടുതന്നെ യാത്രകള്‍ ഏറെ വേണ്ടിവരും കടുത്തവേനല്‍ യാത്രയുടെ രസം കളയും.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് അജ്മീറില്‍ മഴക്കാലം അനുഭവപ്പെടുന്നത്. എല്ലാവര്‍ഷവും ഏതാണ്ട് 55സെന്റീമീറ്റര്‍വരെ മഴയാണ് ഇവിടെ ലഭിയ്ക്കാറുള്ളത്. ഇടിമിന്നലോടെയാണ് അജ്മീറിലെ മഴയുടെ വരവ്. മഴക്കാലം ഇഷ്ടപ്പെടുന്നവര്‍ക്ക് ഇക്കാലത്ത് യാത്രയാകാം.

ശീതകാലം

വംബര്‍ മുതല്‍ ഫെബ്രുവരി വരെ നീളുന്ന ശീതകാലം തന്നെയാണ് അജ്മീറിനെ ഏറ്റവും സുന്ദരമാക്കുന്ന കാലം, പ്രസന്നമായ കാലാവസ്ഥയാണ് ഈ സമയത്ത് അനുഭവപ്പെടുക. 15 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 18 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഇക്കാലത്ത് അന്തരീക്ഷ താപം അനുഭവപ്പെടാറുള്ളത്. യാത്രയ്ക്ക് ഏറ്റവും അനുയോജ്യമായ സമയം ഇതാണ്.