1724ലാല്‍ സാബിദ് ഖാനാണ് ഈ പള്ളി പണികഴിപ്പിച്ചത്. അലിഗഡിലെ പഴക്കമേറിയതും വലിപ്പമേറിയതുമായ പള്ളികളിലൊന്നാണിത്. പതിനാലു വര്‍ഷമെടുത്താണത്രേ ഈ പള്ളിയുടെ പണി പൂര്‍ത്തിയാക്കിയത്. നഗരത്തിലെ ഏറ്റവും ഉയരമേറിയ സ്ഥലമായ ബാലായ് ഖിലയുടെ നടക്കാണ് പള്ളിയുടെ സ്ഥാനം. ഉയരമേറിയസ്ഥലത്തായതുകൊണ്ടുതന്നെ നഗരത്തിന്റെ ഏത് ഭാഗത്തുനിന്നു നോക്കിയാലും പള്ളികാണാന്‍ കഴിയും.
ജനങ്ങള്‍ക്ക് നമസ്‌കരിക്കാനായി ആറ് ഭാഗങ്ങളാണ് പള്ളിയിലുള്ളത്. പലകാലത്തായി പള്ളിയില്‍ പലതരത്തിലുള്ള നിര്‍മ്മാണപ്രവൃത്തികള്‍ നടത്തിയിട്ടുണ്ട്. പലതരത്തിലുള്ള വാസ്തുവിദ്യാ ശൈലികളുടെ സമന്വയം പള്ളിനിര്‍മ്മാണത്തില്‍ കാണാന്‍ കഴിയും. താഴികക്കുടങ്ങും തൂണുകളുമെല്ലാം പള്ളിയുടെ നിര്‍മ്മിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.



Click it and Unblock the Notifications