കാഴ്ചകളെല്ലാം കണ്ടുകഴിഞ്ഞശേഷം അലിഗഡില്‍ അല്പം ഷോപ്പിങ്ങുമാകാം. സെന്റര്‍ പോയിന്റ് മാര്‍ക്കറ്റ്, റെയില്‍വേ റോഡ് മാര്‍ക്കറ്റ്, ഫൂല് ചോര, ഹല്‍വായ് ഖാന, ജമാല്പുര് മാര്‍ക്കറ്റ്, മഹാവീര്‍ ഖഞ്ജ്, അപ്പര്‍ കോട്ട്, തസ്വീര് മഹല്‍, അമീര്‍ നിഷ എന്നിങ്ങനെ ഒട്ടേറെ മാര്ക്കറ്റുകളുണ്ടിവിടെ. തുണിത്തരങ്ങള്‍, തുകല്‍ ഉല്‍പ്പന്നങ്ങള്‍, വെങ്കലവസ്തുക്കള് തുടങ്ങി എല്ലാം
ഇവിടെ കിട്ടും. ഇനി അന്താരാഷ്ട്ര നിലവാരത്തിലുള്ള വസ്തുക്കളാണ് വേണ്ടതെങ്കില്‍ അതിന് സെന്റര്‍ പോയിന്റ് മാര്‍ക്കറ്റിലാണ് പോകേണ്ടത്. അമിര്‍ നിഷയും ഇവിടുത്തെ പ്രധാനപ്പെട്ടൊരു ഷോപ്പിങ് കേന്ദ്രമാണ്.