ഒരിക്കലും നശിക്കാത്ത ആല്‍മരം എന്നറിയപ്പെടുന്ന അക്ഷയവത് അലഹബാദ് കോട്ടയിലെ പടാല്‍പുരി ക്ഷേത്രത്തിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്. ഈ മരവുമായി ബന്ധപ്പെട്ട് ഒരു ഐതീഹ്യമുണ്ട്. ഒരിക്കല്‍ ഒരു മുനി ഭഗവാന്‍ നാരായണനോട് അദ്ദേഹത്തിന്റെ ദൈവിക ശക്തി കാണിച്ചു തരാന്‍ ആവശ്യപ്പെട്ടു. ഇത് കേട്ട ഭഗവാന്‍ ഒരു നിമിഷത്തേയ്‌ക്ക് ലോകം മുഴുവന്‍ വെള്ളത്തിലാക്കി. ഒരു നിമിഷത്തിനുള്ളില്‍ തന്നെ വെള്ളം അപ്രത്യക്ഷമാവുകയും ചെയ്‌തു. വെള്ളപ്പൊക്കത്തിന്റെ സമയത്ത് ഭൂമിയിലുള്ള എല്ലാം മുങ്ങിയപ്പോഴും അക്ഷയാവതിന്റെ മുകള്‍വശം മാത്രം കാണാന്‍ കഴിയുമായിരുന്നു. അതു കൊണ്ടു തന്നെ ഈ ആല്‍മരം നശിക്കാത്ത മരമായി കണക്കാക്കുന്നു എന്നാണ് ഐതീഹ്യം. കോട്ടയുടെ ചുമതല ഇന്ത്യന്‍ സൈന്യത്തിനാണെങ്കിലും പ്രത്യേക അനുമതിയോടു കൂടി ആല്‍മരം കാണാന്‍ സന്ദര്‍ശിക്കാന്‍ കഴിയും. കുംഭമേളയുടെ സമയത്ത് ഇവിടം തീര്‍ത്ഥാടകര്‍ക്ക് വേണ്ടി തുറന്നു കൊടുക്കാറുണ്ട്.



Click it and Unblock the Notifications