Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ആലപ്പുഴ » ആകര്‍ഷണങ്ങള് » കൃഷ്ണപുരം കൊട്ടാരം

കൃഷ്ണപുരം കൊട്ടാരം, ആലപ്പുഴ

8

ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്ത് സ്ഥിതിചെയ്യുന്ന ചരിത്രപ്രധാനമായ കൊട്ടാരമാണിത്. പതിനെട്ടാം നൂറ്റാണ്ടില്‍ തിരുവിതാംകൂര്‍ ഭരണാധികാരിയായിരുന്ന അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയാണ് ഈ കൊട്ടാരം ഇന്നുകാണുന്ന രീതിയില്‍ പണികഴിപ്പിച്ചത്. പിന്നീട് പലവട്ടം കൊട്ടാരം പുതുക്കിപ്പണിയുകയും മറ്റും ചെയ്തിട്ടുണ്ട്.

മാര്‍ത്താണ്ഡവര്‍മ്മയ്ക്കും മുമ്പേ ഓടനാട് എന്ന നാട്ടുരാജ്യത്തിലെ രാജാക്കന്മാരുടെയും കേന്ദ്രം ഇതായിരുന്നുവത്രേ, അന്നേ നിലനിന്നുപോരുന്ന ഈ കൊട്ടാരത്തിന്റെ പഴക്കത്തെക്കുറിച്ച് കൃത്യമായ അറിവില്ല. കായംകുളം പിടിച്ചടക്കിയതിന് ശേഷമാണ് മാര്‍ത്താണ്ഡവര്‍മ്മ ഇത് പുനര്‍നിര്‍മ്മിച്ചത്. പിന്നീടങ്ങോട്ട് തിരുവിതാംകൂര്‍ രാജാക്കന്മാര്‍ ഒരു ഇടത്താവളം എന്ന രീതിയില്‍ ഈ കൊട്ടാരം ഉപയോഗിയ്ക്കുകയായിരുന്നു.

കേരളീയ വാസ്തുശില്‍പ രീതിയിലാണ് കൊട്ടാരം നിര്‍മ്മിച്ചിരിക്കുന്നത്. പതിനാറുകെട്ടാണിത്. കൊട്ടാരക്കെട്ടിനുള്ളില്‍ മനോഹരമായ പൂന്തോട്ടമുണ്ട്. കൊട്ടാരത്തിന് പിന്‍ഭാഗത്തായി വലിയൊരു കുളവുമുണ്ട്. ഇപ്പോള്‍ പുരാവസ്തുവകുപ്പിന്റെ സംരക്ഷണയിലുള്ള കൊട്ടാരത്തില്‍ പുരാവസ്തുക്കളെല്ലാം പ്രദര്‍ശനത്തിന് വച്ചിട്ടുണ്ട്.

രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നിന്നും കണ്ടെത്തിയിട്ടുള്ള പുരാവസ്തുക്കള്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. മഞ്ചല്‍, പല്ലക്ക് എന്നിവയെല്ലാമുണ്ട് ഇക്കൂട്ടത്തില്‍. മറ്റൊരു പ്രധാന കാഴ്ച കൊട്ടാരത്തിലെ തേവാരപ്പുരയ്ക്ക് സമീപമുള്ള ഭിത്തിയിലെ ചുവര്‍ചിത്രമാണ്. കേരളത്തില്‍ ഇതുവരെ കണ്ടെത്തിയതില്‍വച്ചേറ്റവും വലിപ്പമുള്ള ചുവര്‍ച്ചിത്രമാണിത്, ഗജേന്ദ്രമോക്ഷമാണ് ഇതില്‍ ചിത്രീകരിച്ചിരിക്കുന്നത്.

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue