Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» പൊന്നാനി

മാപ്പിളപ്പാട്ടിന്‍റെ ഇശലുകള്‍ മൂളുന്ന പൊന്നാനി

13

കേരളത്തിലെ പുരാതനമായ തുറമുഖനഗമാണ് പൊന്നാനി. മലപ്പുറം ജില്ലയില്‍ അറബിക്കടലിന്റെ തീരത്തുകിടക്കുന്ന ഈ സ്ഥലം പുരാവൃത്തങ്ങളുടെയും ഐതീഹ്യങ്ങളുടെയും നാടുകൂടിയാണ്. മലബാറിലെ തീരദേശമേഖലയിലെ പ്രമുഖ മത്സ്യബന്ധനകേന്ദ്രം കൂടിയാണ് ഈ സ്ഥലം. എഡി ഒന്നാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട പെരിപ്ലസ് ഓഫ് ദി എരിത്രിയന്‍ സീ എന്ന ഗ്രീക്ക് ഗ്രന്ഥത്തില്‍ പരാമര്‍ശിയ്ക്കുന്ന ടിണ്ടിസ് എന്ന തുറമുഖനഗരം പൊന്നാനിയാണെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്.

പൊന്നാനിയെന്ന സ്ഥലനാമവുമായി ബന്ധപ്പെട്ട് പലകഥകളും നിലവിലുണ്ട്. പണ്ട് പൊന്നന്‍ എന്നു പേരുള്ള ഒരു രാജാവ് നാടുഭരിച്ചിരുന്നതിനാലാണ് ഈ സ്ഥലം പൊന്നാനിയായതെന്നും അതല്ല പൊന്‍ വാണി എന്നൊരു നദി ഇതിലേ ഒഴുകിയിരുന്നതിനാലാണ് പൊന്നാനിയെന്ന സ്ഥലനാമമുണ്ടായിരുന്നതെന്നും മറ്റൊരു കഥയുമുണ്ട്. പണ്ട് വിദേശരാജ്യങ്ങളുമായി വലിയതോതില്‍ കച്ചവടം നടന്ന സ്ഥലമായതിനാല്‍ വന്‍തോതില്‍ പൊന്‍ നാണയങ്ങള്‍ ഇന്നാട്ടിലെത്തിയിരുന്നുവെന്നും അതിനാലാണ് പൊന്നാനിയെന്ന പേര് വന്നതെന്നും ചിലര്‍ പറയുന്നു.  ആഴ്‌വാഞ്ചേരി തമ്പ്രാക്കളുമായി ബന്ധപ്പെട്ടുള്ള കഥകളും പൊന്നാനിയെന്ന സ്ഥലനാമം വന്നതിന് കാരണമായി പറയുന്നുണ്ട്.

സാമൂതിരിമാരുടെ ഭരണകാലമായിരുന്നുവത്രേ പൊന്നാനിയുടെ സുവര്‍ണകാലം. പുരാതനകാലം മുതല്‍ക്കുതന്നെ പല വിദേശരാജ്യങ്ങളുമായി വാണിജ്യബന്ധമുണ്ടായിരുന്ന സ്ഥലമായിരുന്നു പൊന്നാനി. അതിനാല്‍ത്തന്നെയാണ് പേര്‍ഷ്യന്‍, അറേബ്യന്‍ കലാരൂപങ്ങളും മറ്റും പൊന്നാനിയിലെത്തിയത്. അറബി ഭാഷയുടെ സ്വാധീനവും ഭാഷയിലുണ്ടായി. അങ്ങനെയാണ് അറബ്-മലയാളം സങ്കര ഭാഷ രൂപപ്പെട്ടത്. ഈ സങ്കരഭാഷയില്‍ മാപ്പിളപ്പാട്ടുകളും, കവിതകളുമെല്ലാം എഴുതപ്പെട്ടിട്ടുണ്ട്. ഉത്തരേന്ത്യയില്‍ നിന്നുമെത്തിയ ഖവേലിയും ഗസലും പൊന്നാനിയില്‍ വളരെ വേഗത്തിലാണ് വേരോടിയത്. ഗസലിനെയും ഫുട്‌ബോളിനെയും പ്രണയിയ്ക്കുന്ന ജനങ്ങളാണ് ഇവിടുത്തെ ജനങ്ങള്‍. മഴക്കാലം കഴിയുന്നതോടെ പൊന്നാനിയിലെയും പരിസരത്തെയും മിക്ക സ്ഥലങ്ങളിലും പ്രാദേശിക ഫുട്‌ബോള്‍ മത്സരങ്ങള്‍ തുടങ്ങും. ഒപ്പനയും മാപ്പിളപ്പാട്ടും ദഫ്മുട്ടുമെല്ലാം പൊന്നാനിയിലെ ജനതയുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന കലാരൂപങ്ങളാണ്.

മനോഹരമായ കടല്‍ത്തീരമുള്ള പൊന്നാനി മുസ്ലീം മതവിശ്വാസികളുടെ എണ്ണം കൂടുതലുള്ള സ്ഥലംകൂടിയാണ്. അതിനാല്‍ത്തന്നെ പഴയകാലം മുതലുള്ള ഒട്ടനേകം മുസ്ലീം പള്ളികളും ഇവിടെയുണ്ട്. പുരാതകാലത്ത് വാണിജ്യത്തിലും മറ്റും മുന്നില്‍ നിന്നിരുന്ന പൊന്നാനി മലബാറിന്റെ സാമൂഹിക സാംസ്‌കാരിക പ്രത്യേകതകള്‍ ഒരുക്കിയെടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ഒരു ദേശം കൂടിയാണ്.

തെക്കേ ഇന്ത്യയുടെ മെക്കയെന്നാണ് പൊന്നാനിയെ വിശേഷിപ്പിക്കാറുള്ളത്. മുസ്ലീം മതപഠനരംഗത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പേ പേരെടുത്ത സ്ഥലമാണിത്. കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദിയായ ഭാരതപ്പുഴയുടെ തീരത്താണ് പൊന്നാനിയുടെ കിടപ്പ്. മുസ്ലീംങ്ങളും ഹിന്ദുക്കളും സാഹോദര്യത്തോടെ കഴിഞ്ഞുപോരുന്ന മേഖലകൂടിയാണിത്. അതിന്റേതായ പ്രത്യേകതകള്‍ ഇവിടുത്തെ സംസ്‌കാരത്തില്‍ കാണുകയും ചെയ്യാം.

വിശിഷ്ട പാരമ്പര്യങ്ങളുടെ നാട്

കോളനിവാഴ്ചക്കാലത്തെ പ്രമുഖ ചരിത്രകാരനായിരുന്ന വില്യം ലോഗന്റെ മലബാര്‍ മാന്വല്‍ എന്ന ചരിത്രഗ്രന്ഥത്തില്‍ പൊന്നാനിയിലെ ജുമ മസ്ജിദിനെക്കുറിച്ച് പറയുന്നുണ്ട്. ഒരുകാലത്ത് മലബാര്‍ മേഖലയുടെ തലസ്ഥാനമെന്നരീതിയില്‍ പരിഗണിക്കപ്പെട്ടിരുന്ന ഇവിടം സാമൂതിരി രാജാക്കന്മാരുടെ അധികാരകേന്ദ്രം കൂടിയായിരുന്നു. ഇന്ത്യയുടെ മതപരമായ ചരിത്രത്തിലും സ്വാതന്ത്ര്യസമരചരിത്രത്തിലും പൊന്നാനിയ്ക്ക് നിഷേധിയ്ക്കാന്‍ കഴിയാത്ത പ്രാധാന്യമുണ്ട്. ഈ ചെറുപ്രദേശം ഒട്ടേറെ സ്വാതന്ത്ര്യസമരസേനാനികളെ സംഭാവന ചെയ്തിട്ടുണ്ട്.

പൊന്നാനി ജുമ മസ്ജിദ്, പൊന്നാനി ലൈറ്റ് ഹൗസ്, ഫിഷിങ് ഹാര്‍ബര്‍, സരസ്വതി ക്ഷേത്രം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍. അറബിക്കടലില്‍ ചേരുന്നതിന് മുമ്പ് ഭാരതപ്പുഴയും തിരൂര്‍പ്പുഴയും കൂടിച്ചേരുന്നത് പൊന്നാിയില്‍ വച്ചാണ്. ബിയ്യം കായലാണ് പൊന്നാനിയിലെ മറ്റൊരു ആകര്‍ഷണം.

തീരദേശമായതിനാല്‍ത്തന്നെ പൊന്നാനിയിലെ വേനല്‍ക്കാലങ്ങള്‍ നല്ല ചൂടുള്ളതാണ്. മഴയും നന്നായി ലഭിയ്ക്കുന്ന സ്ഥലമാണിത്. മനോഹരമായ കടല്‍ത്തീരമുള്ള പൊന്നാനി റോഡുമാര്‍ഗ്ഗവും റെയില്‍മാര്‍ഗ്ഗവും വിമാനമാര്‍ഗ്ഗവുമെല്ലാം എത്തിച്ചേരാന്‍ കഴിയുന്ന സ്ഥലമാണ്. ചരിത്രാന്വേഷികളായ സഞ്ചാരികള്‍ക്ക് അക്ഷയഖനിയാണ് പൊന്നാനി, കടല്‍സൗന്ദര്യം ആസ്വദിയ്ക്കാനും തീരദേശത്തെ സംസ്‌കാരത്തെക്കുറിച്ചറിയാനുമെല്ലാം ആഗ്രഹിയ്ക്കുന്നവര്‍ക്കും നല്ലൊരു കേന്ദ്രമാണിത്.

ആകര്‍ഷണങ്ങള്‍

വലിയ ജുമാഅത്ത് പള്ളി : നിര്‍മ്മാണരീതികൊണ്ടും പ്രവര്‍ത്തനരീതികൊണ്ടും ഏറെ ശ്രദ്ധേയമായ ഒരു മതകേന്ദ്രമാണിത്. പൊന്നാിയിലെ മതപഠനകേന്ദ്രം ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്. ഇസ്ലാം മതത്തിലേയ്ക്ക് മാറാന്‍ ആഗ്രഹിയ്ക്കുന്ന ആളുകള്‍ ഇവിടെയെത്തിയാല്‍ അതിനായുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നത്. ക്രിസ്തുവര്‍ഷം 1510ലാണ് ജുമമസ്ജിദ് നിര്‍മ്മിക്കപ്പെട്ടതെന്നാണ് മലബാര്‍ മാന്വലില്‍ പറയുന്നത്.

നാവാമുകുന്ദക്ഷേത്രം : തിരുനാവായയില്‍ ഭാരതപ്പുഴയുടെ തീരത്തായിട്ടാണ് നാവാമുകുന്ദക്ഷേത്രം സ്ഥിതിചെയ്യുന്നത്. പിതൃക്രിയകള്‍ക്ക് പ്രശസ്തമാണ് ഈ ക്ഷേത്രം, വാവു ദിവസങ്ങളിലും മറ്റും പിതൃബലിയര്‍പ്പിക്കാനെത്തുന്നവരുടെ തിരക്കാണിവിടെ. നാവാമുകുന്ദന്‍ എന്ന പേരില്‍ മഹാവിഷ്ണുവിനെയാണ് ഇവിടെ ആരാധിയ്ക്കുന്നത്. മുമ്പ് സാമൂതിരിയുടെ ഭരണകാലത്ത് ഈ ക്ഷേത്ത്രതിനടുത്ത് നദീതീരത്തായിട്ടാണ് മാമാങ്കം നടന്നിരുന്നത്. ഭാരത്തിലെ 108 ദിവ്യദേശങ്ങളില്‍ കേരളത്തില്‍പ്പെടുന്ന 13 എണ്ണത്തില്‍ ഒന്നാണ് ഈ ക്ഷേത്രം.

പൊന്നാനി പ്രശസ്തമാക്കുന്നത്

പൊന്നാനി കാലാവസ്ഥ

പൊന്നാനി
31oC / 88oF
 • Sunny
 • Wind: WNW 7 km/h

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം പൊന്നാനി

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം പൊന്നാനി

 • റോഡ് മാര്‍ഗം
  കൊച്ചി-കോഴിക്കോട് റോഡിലാണ് പൊന്നാനിയുടെ കിടപ്പ്. കോഴിക്കോട്ടുനിന്നും 80 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേയ്ക്ക്. കോഴിക്കോട്ടുനിന്നും മലപ്പുറം ജില്ലാ ആസ്ഥാനത്തുനിന്നും പൊന്നാനിയ്ക്ക് ഏറെ ബസുകളുണ്ട്. ടാക്‌സികളും ലഭ്യമാണ്.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  കുറ്റിപ്പുറമാണ് പൊന്നാനിയ്ക്കടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. ഇവിടേയ്ക്ക് 20 കിലോമീറ്ററാണ് ദൂരം. ഇതിലെ കടന്നുപോകുന്ന എല്ലാ തീവണ്ടികള്‍ക്കും ഇവിടെ സ്‌റ്റോപ്പില്ല, ലോക്കല്‍ തീവണ്ടികള്‍ മാത്രമേ ഇവിടെ നിര്‍ത്തുകയുള്ളു. ഇന്ത്യയിലെ മറ്റു നഗരങ്ങളില്‍ നിന്നും തീവണ്ടിയില്‍ വരുകയാണെങ്കില്‍ തിരൂര്‍ സ്റ്റേഷനിലോ കോഴിക്കോട് സ്‌റ്റേഷനിലോ ആണ് ഇറങ്ങേണ്ടത്, പിന്നീട് ടാക്‌സിയിലോ ബസിലോ പൊന്നാനിയിലെത്താം.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  കാലിക്കറ്റ് ഇന്റര്‍നാഷണല്‍ വിമാനത്താവളമാണ് പൊന്നാനിയ്ക്കടുത്തുള്ളത്, ഇവിടേയ്ക്ക് 60 കിലോമീറ്റാണ് ദൂരം. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നും ഗള്‍ഫ് നാടുകളില്‍ നിന്നും ഇവിടേയ്ക്ക് വിമാനസര്‍വ്വീസുകളുണ്ട്. എയര്‍പോര്‍ട്ടില്‍ നിന്നും ടാക്‌സിയിലോ ബസിലോ പൊന്നാനിയിലെത്താം.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
23 Sep,Wed
Return On
24 Sep,Thu
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
23 Sep,Wed
Check Out
24 Sep,Thu
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
23 Sep,Wed
Return On
24 Sep,Thu
 • Today
  Ponnani
  31 OC
  88 OF
  UV Index: 6
  Sunny
 • Tomorrow
  Ponnani
  29 OC
  84 OF
  UV Index: 6
  Light rain shower
 • Day After
  Ponnani
  28 OC
  83 OF
  UV Index: 6
  Light rain shower