ആലപ്പുയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നാണ് കുട്ടനാണ്. നെല്‍കൃഷിയ്ക്ക് പേരുകേട്ട സ്ഥലമാണിത്. സമുദ്രനിരപ്പില്‍ നിന്നും ഏറെ താണുനില്‍ക്കുന്ന പ്രദേശങ്ങളിലൊന്നാണിത്. സമുദ്രനിരപ്പില്‍ നിന്നും താഴെയുള്ള പ്രദേശത്ത് കൃഷിചെയ്യുന്ന ലോകത്തിലെ തന്നെ അപൂര്‍വ്വം പ്രദേശങ്ങളിലൊന്നാണ് ഇവിടം, ഒപ്പം ജനപ്രിയമായ ഒരു വിനോദസഞ്ചാരകേന്ദ്രംകൂടിയാണിത്. പമ്പ, മീനച്ചിലാര്‍, അച്ചന്‍കോവിലാര്‍, മണിമലയാര്‍ എന്നിവ കുട്ടനാട്ടിലൂടെയൊഴുകുന്നു. ജലത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്ന സ്ഥലമാണിത്. തോണികളില്‍ പച്ചക്കറികളും പലചരക്കും വില്‍ക്കുന്ന കച്ചവടക്കാരെ ഇവിടെ മാത്രമേ കാണാന്‍ കഴിയൂ. ജലയാത്രയാണ് കുട്ടനാട്ടിലെ പ്രധാന വിനോദങ്ങളിലൊന്ന്.



Click it and Unblock the Notifications