അല്‍മോരയില്‍ നിന്ന് 6 കിലോമീറ്റര്‍ അകലെയാണ് ചിതായ് ക്ഷേത്രം. ചൈതി എന്നും ഇത് അറിയപ്പെടുന്നു. കുമയൂണ്‍ മേഖലയുടെ പുരാണേതിഹാസ ശക്തിയായ ഗോലു ദേവതയെയാണ് ഇവിടെ വാഴിച്ചിരിക്കുന്നത്. ഈ ദേവത ശിവന്‍റെ അവതാരമായ് കരുതപ്പെടുന്നു. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഛാന്ദ് വംശത്തിലെ ഒരു പട്ടാള ജനറലാണ് ഇത് പണിതത്.
ഒരു കുന്നിന്‍റെ മുകളില്‍ പൈന്‍ മരങ്ങളും കുറ്റിച്ചെടികളും ഇടതൂര്‍ന്ന് നില്‍ക്കുന്ന വനത്തിന് നടുവിലാണ് ക്ഷേത്രം നിലയുറപ്പിച്ചിട്ടുള്ളത്. നിരവധി വിശ്വാസികള്‍ വര്‍ഷം തോറും ക്ഷേത്രം സന്ദര്‍ശിച്ച് വഴിപാടുകള്‍ അര്‍പ്പിക്കുന്നു. ക്ഷേത്രത്തിന്‍റെ ചുമരില്‍ മുദ്രപത്രങ്ങള്‍ പതിപ്പിച്ച് വെച്ചിരിക്കുന്ന കൌതുക കാഴ്ച ഇവിടെ കാണാം. വ്യവഹാര കോടതികളില്‍ നീതി ലഭിക്കാതെ നിരാശരായ ഭക്തരുടേതാണ് ഈ അപേക്ഷാപത്രങ്ങള്‍. ആഗ്രഹ സഫലീകരണം സിദ്ധിച്ച വിശ്വാസികള്‍ ക്ഷേത്രത്തില്‍ വന്ന് നന്ദിസൂചകമായ് ആടിനെ ബലിനല്‍കുന്നു. അല്‍മോരയില്‍ നിന്ന് ചിതായ് ക്ഷേത്രത്തിലേക്ക് ബസ്സുകളും ടാക്സികളും വണ്ടികളും ലഭ്യമാണ്.



Click it and Unblock the Notifications