മെച്ചുകയിലെ സുന്ദരമായ താഴ്‌വരകളും പച്ചപ്പണിഞ്ഞ കാടും മെമ്പ ആദിവാസി വിഭാഗത്തിന്റെ ആവാസകേന്ദ്രമാണ്. പ്രകൃതി സൗന്ദര്യത്തിന് പേരുകേട്ട ഈ വിനോദസഞ്ചാര കേന്ദ്രത്തിലെ മറ്റൊരു ആകര്‍ഷണമാണ് ഇവിടെ സ്ഥിതി ചെയ്യുന്ന ബുദ്ധവിഹാരം. 400 വര്‍ഷം പഴക്കമുള്ള ഈ ബുദ്ധവിഹാരത്തിലെ പുസ്‌തകശാലയില്‍ അമൂല്യങ്ങളായ നിരവധി ബുദ്ധമത ഗ്രന്ഥങ്ങളും പുസ്‌തകങ്ങളും സൂക്ഷിച്ചിരിക്കുന്നു. എലോംഗിന്റെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിഹാരം സാംറ്റെം യോങ്‌ചാ എന്നാണ് അറിയപ്പെടുന്നത്. ഏറ്റവും പഴയ ബുദ്ധവിഹാരങ്ങളില്‍ ഒന്നാണിത്. മെച്ചുകയില്‍ നിരവധി പുരാതന ശില്‍പ്പങ്ങളും കാണാനാകും.
മനോഹരമായ മെച്ചുക തടാകം പ്രകൃതി സൗന്ദര്യത്തിന്റെ അനുപമമായ ഉദാഹരണമാണ്. മെച്ചുകയിലെ താഴ്‌വരകളിലൂടെ വെളളി അരഞ്ഞാണം പോലെ സിയോം നദി ഒഴുകുന്നു. ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ നിന്ന് 29 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മെച്ചുകയില്‍ ആഡി വിഭാഗത്തില്‍ പെട്ട ജനങ്ങള്‍ അധിവസിക്കുന്നു. ലിലാബരി വിമാനത്താവളമാണ് മെച്ചുകയ്‌ക്ക് ഏറ്റവും അടുത്തുള്ള എയര്‍പോര്‍ട്ട്.