ആലുവാ പട്ടണത്തിലൂടെ 229 കി മീ ദൂരം ഒഴുകുന്ന പെരിയാര്‍ കേരളത്തിലെ ഏറ്റവും നീളം കൂടിയ പുഴകളില്‍ ഒന്നാണ്.കേരളത്തില്‍ നിന്ന് തുടങ്ങി തമിഴ് നാട്ടിലൂടെ ഒഴുകുന്ന പെരിയാര്‍ ഈ രണ്ടു സംസ്ഥാനങ്ങളിലേയും ജനങ്ങളെയും അവരുടെ ജീവിത ശൈലികളെയും പാരമ്പര്യത്തെയും സംസ്കാരത്തെയും സ്വാധീനിച്ചിരിക്കുന്നു.രം തെങ്ങുകള്‍ കൊണ്ട് സമൃദ്ധമായ പെരിയാറിന്‍റെ തീരം ക്ഷേത്രങ്ങള്‍, ക്രിസ്ത്യന്‍, മുസ്ലിം പള്ളികള്‍ തുടങ്ങിയവ കൊണ്ടും സഞ്ചാരികളെ ആകര്‍ഷിക്കുന്നു . ഇവിടെ ധാരാളം കുടില്‍ വ്യവസായങ്ങള്‍ ഉണ്ട്.
ഇപ്പോഴും പുഴത്തീരവും അവിടത്തെ ജീവിതങ്ങളും പട്ടണത്തിന്റെ തിക്കുകളില്‍ നിന്നും തിരക്കുകളില്‍ നിന്നും ഒഴിഞ്ഞു സ്വസ്ഥതയും സമാധാനവും നില നിര്‍ത്തുന്നു.പ്രകൃതി യുടെ നൈസര്‍ഗ്ഗിക സൌന്ദര്യം നിറഞ്ഞ പെരിയാറിന്‍റെ പ്രസന്നശാന്ത മായ പരിസ്ഥിതി സഞ്ചാരികള്‍ അത്യന്തം ഇഷ്ടപ്പെടുന്നു. പെരിയാറിന്‍റെ കൈവഴികളാണ് മുതിരപ്പുഴ, മുല്ലയാര്‍, ചെറു തോണി, പെരിഞ്ഞന്‍കുട്ടി, ഇടമാള തുടങ്ങിയവ.



Click it and Unblock the Notifications