പെരിയാറിന്റെ യും മംഗല പ്പുഴയുടെയും ഇടക്കുള്ള മണല്‍ത്തിട്ടയില്‍ ആണ് ആലുവയിലെ ഈ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. മാര്‍ത്താണ്ഡവര്‍മ്മ പ്പാലത്തില് നിന്ന് ഒരു കിലോമീറ്റര്‍ ദൂരമേ ഈ മഹാദേവ ക്ഷേത്രത്തിലെക്കുള്ളൂ.ഈ ക്ഷേത്രത്തിന്റെ സവിശേഷത ശിവലിംഗം ക്ഷേത്രത്തിനകത്തല്ല പ്രതിഷ്ഠിച്ചി രിക്കുന്നത് എന്നുള്ളതാണ്.പരശുരാമനാല്‍ ആലുവാ മണല്‍ത്തിട്ടയില്‍ പ്രതിഷ്ഠിക്ക പ്പെട്ടതാണ് ഈ ശിവലിംഗം എന്നാണു സങ്കല്പം. ഈ ശിവലിംഗത്തെ ശ്രീരാമന് പോലും പൂജിച്ചിട്ടുണ്ട് എന്നും വിശ്വസിക്കപ്പെടുന്നു.
പെരിയാറിന്റെ അങ്ങേക്കരയില്‍ കൃഷ്ണന്റെയും ബാലരാമ ന്റെയും അയ്യപ്പന്റെ യും ക്ഷേത്രങ്ങളും അദ്വൈത ആശ്രമവും ഉണ്ട് .ആലുവാ കൊട്ടാരം, വാസ്തു ശില്‍പ്പ പരമായി സവിശേഷതകള്‍ ഉള്ളതാണ് അതും പെരിയാറിന്റെ തീരത്ത് തന്നെ സ്ഥിതി ചെയ്യുന്നു മഹാ ശിവരാത്രിക്കും ശിവ ക്ഷേത്രത്തിന്റെ വാസ്തു ശില്‍പ്പ ചാതുരിക്കും പ്രദേശത്തിന്റെ നൈസര്‍ഗ്ഗിക സൌന്ദര്യത്തിനും ആലുവാ പ്രസിദ്ധമായിരിക്കുന്നു .